ഞാനും ഐ ലൗ മുഹമ്മദ് പറയുന്നു. എന്നെയും ജയിലിൽ ഇടുമോ? ചന്ദ്രശേഖർ ആസാദ്.

ലഖ്‌നോ: ഐ ലവ് മുഹമ്മദ് പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ആസാദ് സമാജ് പാര്‍ട്ടി നേതാവും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്.” ഞാനും ഐ ലവ് മുഹമ്മദ് എന്ന് പറയുന്നു. എന്നെ ജയിലില്‍ ഇടുമയെന്ന് നോക്കട്ടെ. നിങ്ങളുടെ ജയിലില്‍ എത്ര സ്ഥലമുണ്ടെന്ന് നോക്കട്ടെ.”-അദ്ദേഹം പറഞ്ഞു. മതം ആചരിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നു. എന്നാല്‍, ഐ ലവ് മുഹമ്മദ് എന്ന് പറഞ്ഞാല്‍ ജയിലില്‍ അടക്കുന്നു… ”-അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിന ആഘോഷത്തിന്റെ ഭാഗമായി ഐ ലവ് മുഹമ്മദ് ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. 25 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അതിന് പിന്നാലെ പലപ്രദേശങ്ങളിലും ഐ ലവ് മുഹമ്മദ് പോസ്റ്ററുകളുമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *