ബംഗളൂരുവിൽ നിന്നും എം ഡി. എം.എ കടത്തി കൊണ്ട് വന്ന് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ.

കോഴിക്കോട് : ബംഗളൂരുവിൽ നിന്നും എം ഡി. എം.എ കടത്തി കൊണ്ട് വന്ന് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ അരക്കിണർ സ്വദേശി എൻ.എം ഹൗസിൽ സഹീർ മുഹമദ്ദ് എം ( 42) നെ കക്കോടി പഞ്ചായത്തിലെ ചീരോട്ടിൽത്താഴത്തെ വാടക വീട്ടിൽ നിന്നും
സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മിഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.

ചീരോട്ടിൽ താഴത്തെ വാടക വീട്ടിലെ പോലീസ് പരിശോധനയിൽ പ്രതി താമസിക്കുന്ന വാടക വീട്ടിൽ നിന്നും , കക്കൂസ് ടാങ്കിൽ നിന്നുമാണ് 12 ഗ്രാമോളം MDMA കണ്ടെടുത്തത്. പരിശോധനക്ക് എത്തിയപ്പോൾ പ്രതി കയ്യിലുള്ള MDMA പാക്കറ്റും , MDMA അളക്കാൻ ഉപയോഗിക്കുന്ന ത്രാസും എടുത്ത് ക്ലോസെറ്റിലിട്ട് ഫ്ലഷ് അടിച്ച് ഒഴിവാക്കിയതിൽ . പോലീസ് കക്കൂസ് ടാങ്കിൻ്റെ സ്ലാബ് നീക്കി പരിശോധന നടത്തിയതിൽ ടാങ്കിൽ നിന്നും പാക്കറ്റിലുള്ള MDMA യും , ത്രാസും കണ്ടെടുത്തു ഇയാൾ കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളിലായി വാടക വീട് എടുത്താണ് ലഹരി വിൽപ്പന. നടത്തുന്നത്. മുമ്പ് ബംഗളൂരുവിൽ നിന്നും കാറിൽ ലഹരി മരുന്നു മായി വരുമ്പോൾ വെസ്റ്റ്ഹിൽ ഭാഗത്ത് വച്ച് ഡാൻസാഫ് ടീമിൻ്റെ വാഹനത്തെ തട്ടിച്ച് പോയതാണ്. അതിൽ പിന്നെ സഹീർ ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ലഹരി കടത്തിൻ്റെ പ്രധാന കണ്ണിയാണ് പിടിയിലായ സഹീർ ‘ ഇയാളുടെ ബംഗളൂരുവിലെ ലഹരി ഇടപാടുകാരെ പറ്റിയും , കോഴിക്കോട് ഭാഗത്തെ ലഹരി മാഫിയയിലെ കണ്ണികളെ കുറിച്ചും അന്വേക്ഷണം നടത്തുന്നുണ്ട്.

ഡാൻസാഫ് ടീമിലെ എസ്.ഐ മനോജ് എടയേടത്ത് , എ.എസ് ഐ അനീഷ് മുസ്സേൻ വീട് , പി.കെ സരുൺ കുമാർ. എം.കെ ലതീഷ്, എം. ഷിനോജ് , എൻ .കെ ശ്രീശാന്ത് , പി അഭിജിത്ത്, ഇ.വി അതുൽ,ടി.കെ തൗഫീക്ക് , പി.കെ ദിനീഷ് , കെ.എം മുഹമദ്ദ് മഷ്ഹൂർ , ചേവായൂർ സ്റ്റേഷനിലെ എസ്.ഐ മാരായ മ�

Leave a Reply

Your email address will not be published. Required fields are marked *