ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ്
ഗസ്സ :ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ.യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇസ്രയേൽ മന്ത്രിയേുടെ അനുമതി. വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം ഇന്നലെ ഉച്ചയോടെ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം അനിശ്ചിതമായി നീണ്ടു. മന്ത്രിമാർക്കിടയിലെ ഭിന്നത കാരണം പലവട്ടം മന്ത്രിസഭ യോഗംചേർന്നു. ഒടുവിൽ യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്,ട്രംപിന്‍റെ ഉപദേശകൻ ജറെദ് കുഷ്നർ എന്നിവർ ഇസ്രായേലിൽ നെതന്യാഹുവുമായി പ്രത്യേകം ചർച്ച നടത്തി. തുടർന്ന് മന്ത്രിസഭായോഗത്തിലും അവർ സംബന്ധിച്ചു.
വെടിനിർത്തലിൽ നിന്ന് പിന്നാക്കം പോയാലുള്ള അപകടം ഇരുവരും നെതന്യാഹുവിനെയും മന്ത്രിമാരെയും ധരിപ്പിച്ചതായാണ് റിപ്പോർട്ട്. ബന്ദികൾക്കു പകരം രണ്ടായിത്തോളം ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിനെ തീവ്ര വലതുപക്ഷ മന്ത്രിമാരായ ഇതാമർബെൻ ഗവിർ, സ്മോട്രിക് എന്നിവർ രൂക്ഷമായി എതിർത്തു. ഹമാസിനെ നിരായുധീകരിക്കാതെ യുദ്ധം നിർത്തുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും പറഞ്ഞു

ഇതിനിടെ ഗാസയിലുള്ള 48 ബന്ദികളിൽ ജീവനോടെയുള്ള 20 പേരെ തിങ്കളാഴ്ച മോചിപ്പിക്കും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഘട്ടംഘട്ടമായി വിട്ടുനൽകും.2023 ഒക്ടോബർ 7ന് യുദ്ധം തുടങ്ങിയ ശേഷം രണ്ടുതവണ താത്കാലിക വെടിനിറുത്തലും ബന്ദി മോചനവുമുണ്ടായി. എന്നാലിപ്പോൾ, ശാശ്വത സമാധാനത്തിന് വഴിതുറന്നെന്ന് ട്രംപ് അവകാശപ്പെട്ടു.അതേസമയം, ആയുധം ഉപേക്ഷിക്കാൻ ഹമാസ് തയ്യാറായാലേ പൂർണ പിന്മാറ്റമുള്ളൂവെന്നാണ് ഇസ്രയേൽ നിലപാട്. പാലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ ആയുധം വിട്ടുകൊടുക്കില്ലെന്ന് ഹമാസും. ഇതും ഇസ്രയേലിന് സമ്മതമല്ല. യു.എസിന്റെയും അറബ് രാജ്യങ്ങളുടെയും മദ്ധ്യസ്ഥതയിൽ ചർച്ച തുടരും. ട്രംപ് രണ്ടുനാൾക്കകം ഈജിപ്റ്റിലെത്തും.നടപടികൾ രണ്ടു ഘട്ടമായിആദ്യം വെടിനിറുത്തൽ തുടങ്ങി 24 മണിക്കൂറിനകം ഇസ്രയേൽ സൈന്യം നിശ്ചിത അകലങ്ങളിലേക്ക് പിന്മാറും നിലവിൽ ഗാസയുടെ 80 ശതമാനം ഇസ്രയേൽ നിയന്ത്രണത്തിൽ. പിന്മാറ്റത്തോടെ ഇത് 53 ശതമാനമാകും ഇതിന് ശേഷം, 72 മണിക്കൂറിനകം ജീവനോടെയുള്ള ബന്ദികളെ ഹമാസ് വിട്ടുനൽകും ഇസ്രയേൽ ജയിലുകളിൽ നിന്ന് ജീവപര്യന്തം തടവുകാർ ഉൾപ്പെടെ 1,950 പാലസ്തീനികളെ വിട്ടയയ്ക്കും ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് പ്രതിദിനം 400- 600 ട്രക്കുകളെത്തും

