വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കൺവൻഷൻ ; സംഘ് പരിവാർ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രാദേശിക നീക്കുപോക്കുണ്ടാക്കും.
കുന്ദമംഗലം: സംഘ് പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിര
വികസന കാഴ്ചപ്പാടുള്ള കക്ഷികളുമായി സീറ്റ് ധാരണയുണ്ടാക്കി വെൽഫെയർ പാർട്ടി തദ്ദേശ സ്വയംഭരണ തെരത്തെ ടുപ്പിനെ നേരിടുമെന്ന് ജില്ല ജനറൽ സെക്രട്ടറി നാസർ കൊടപ്പന പറഞ്ഞു.
കുന്ദമംഗലം മണ്ഡലം തെരഞെടുപ്പ് കൺവൻ നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു.
അൻഷാദ് മണക്കടവ്,
ടി.പി ഷാഹുൽ ഹമീദ്,
ഷമീർ ചെറൂപ്പ, അൻവർ സാദത്ത്, സുമയ്യ കുന്ദമംഗലം, തൗഹീദഅൻവർ , ഫാസിൽ മാസ്റ്റർ, റസാക്ക് പാഴൂർ
നാസർമണക്കടവ്,
അഷ്‌റഫ് വെള്ളിപറമ്പ്
അനീസ് മുണ്ടേട്ട് ,
യാസിഫ് സി പി
എന്നിവർ ചടങ്ങിൽ സംസാരിച്ചു.

