പെരിങ്ങോളം സ്വദേശിയായ അധ്യാപകൻ മുസ് ലി ഹുദ്ദീന് തേഡ് ഓഫീസർ പദവി
കുറ്റിക്കാട്ടൂർ:എലത്തൂർ സിഎംസി ബോയ്സ് ഹൈസ്കൂളിൽ അറബിക് അധ്യാപകനും അസോസിയേറ്റ് എൻസിസി ഓഫീസറുമായപി മുസ് ലിഹുദ്ദീന് തേഡ് ഓഫീസർ പദവി ലഭിച്ചു നാഗ്പൂർ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ രണ്ടുമാസം നീളുന്ന പ്രീ കമ്മീഷൻ കോഴ്സിന്‍റെ ഭാഗമായ മിലിറ്ററി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ സർവീസ് വിഷയങ്ങളിൽ എഴുത്തുപരീക്ഷ എന്നിവയ്ക്ക് ശേഷമാണ് പദവി ലഭിച്ചത് .

രണ്ട് വർഷമായി സ്കൂളിലെ എൻസിസി കെയർടേക്കറുടെ ചുമതല വഹിക്കുന്ന 30 കേരള എൻസിസി ബറ്റാലിയൻ കോഴിക്കോട് ന് കീഴിലുള്ള അസോസിയേറ്റ് എൻസിസി ഓഫീ
സറായ മുസ്‌ലിഹുദ്ദീൻ കോഴിക്കോട് കുന്നമംഗലത്തിനടുത്തപെരിങ്ങാളംസ്വദേശിയാണ്

