പെരുവയലിൽ പെയിൻ്റ് കടയിൽ തീപ്പിടുത്തം.
പെരുവയൽ:കോഴിക്കോട് പെരുവയലിൽ പെയിൻ്റ് കടയിൽ തീപ്പിടുത്തം
രണ്ട് മുറിയുള്ള കളർമാർട്ട് പെയിൻ്റ് കടയിൽ ഇന്ന് വൈകിട്ട് 3 മണിയോടെ യാണ് തീപടർന്നത്.
കട പൂർണമായും കത്തിനശിച്ചു.
വെള്ളിമാട് കുന്ന്, മീഞ്ചന്ത , മുക്കം എന്നിവിടങ്ങളിൽ നിന്നും വന്ന ഫയർ റസ്ക്യു ടീം എത്തിയാണ് തീ കെടുത്തിയത്.
തൊട്ടടുത്ത കടയിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രണ വിധേയമാക്കി.
പെയിൻ്റ് കടക്ക് മുകളിലുള്ള മുറികൾ പുക മൂടിയിട്ടുണ്ട്.
തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

