ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം. സ്വർണ്ണം പവൻ വില 24 കാരറ്റ് 94360 രൂപ
കോഴിക്കോട് : ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം. സ്വർണ്ണം പവൻ വില 24 കാരറ്റ്
94360 രൂപയായപ്പോൾ പണിക്കൂലിയും ജി.എസ്. ടിയും ചേർത്താൽ ഉപഭോക്താവിന് ഒരു പവൻ ലഭിക്കാൻ ഒരു ലക്ഷത്തിലധികം രൂപ വേണം.
വില വർധനവ് ബിസിനസ് രംഗത്ത് വലിയപ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.
സ്വർണ്ണം വാങ്ങൽ കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം.
പല കടകളിലും ജോലിക്കാർക്ക് ശബളം കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു
സ്വർണ്ണ വില ഇനിയും കൂടാനാണ് സാധ്യത.

