ആറുവയസുകാരിയായ ഫലസ്തീനി പെണ്‍കുട്ടി ഹിന്ദ് റജബിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഇസ്റാഈലി സൈനികരെ തിരിച്ചറിഞ്ഞു.

ബ്രസല്‍സ്: ആറുവയസുകാരിയായ ഫലസ്തീനി പെണ്‍കുട്ടിയേയും കുടുംബത്തെയും കൊലപ്പെടുത്തിയ ഇസ്രായേലി സൈനികരെ തിരിച്ചറിഞ്ഞ. ഇസ്രായേലി സൈന്യത്തിലെ 401ാം സായുധ ബ്രിഗേഡിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് കേണല്‍ ഡാനിയല്‍ എല, ഫീല്‍ഡ് ഓഫീസര്‍ മേജര്‍ സീന്‍ ഗ്ലാസ്, ഇതായ് ചൗക്കിര്‍കോവ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ ഇതായ് ചൗക്കിര്‍കോവ് അര്‍ജന്റീനക്കാരനാണ്. ഇയാള്‍ക്കെതിരേ അര്‍ജന്റീന കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു. വാംപയര്‍ എംപയര്‍ എന്ന പേരിലാണ് ഈ സൈനിക യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. 2024 ജനുവരിയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹിന്ദ് റജബിനെയും കുടുംബത്തെയും ഗസയിലെ അല്‍ തവ പ്രദേശത്ത് വച്ച് ഇസ്രായേലി സൈന്യം ആക്രമിച്ചത്. ടാങ്കും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രക്ഷിക്കാനെത്തിയ രണ്ടു പാരാമെഡിക്കുകളെയും ഇസ്രായേലികള്‍ കൊലപ്പടുത്തി

Leave a Reply

Your email address will not be published. Required fields are marked *