താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിനെതിരായ സമരം:എസ് ഡി. പി. ഐ. നുഴഞ്ഞുകയറി,ആരോപണം ആവർത്തിച്ച് സി.പി.എം. ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി.

താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിനെതിരായ സമരം:എസ് ഡി. പി. ഐ.
നുഴഞ്ഞുകയറി,ആരോപണം ആവർത്തിച്ച് സി.പി.എം.
ആരോപണങ്ങൾ നിഷേധിച്ച് സമരസമിത
കോഴിക്കോട്:
താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തിലെ സംഘർഷത്തിൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി. ഫ്രഷ് കട്ടിംഗ് ഗുണ്ടകളോ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്ന് സമരസമിതി വ്യക്തമാക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിക്കെതിരെ അടക്കം പോലീസ് കേസ് എടുത്തത് പുനഃ പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
താമരശ്ശേരി സമരത്തിൽ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്ന ആരോപണം ആരോപിച്ച് സിപിഎം എന്നാൽ ഇതിനെയെല്ലാം തള്ളി സമരസമിതി തന്നെ രംഗത്തെത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നു എന്ന് ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ പറഞ്ഞു . കുട്ടികളെയും സ്ത്രീകളെയും കവചമാക്കി എന്ന പോലീസ് ആരോപണവും സമരസമിതി നിഷേധിച്ചു . ഫ്രഷ് കട്ടിൻ്റെ ഗുണ്ടകളോ , ഇവരുടെ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും ഇവർ വ്യക്തമാക്കി
സംഘർഷത്തിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്റൂഫാണ് ഒന്നാംപ്രതി . ഇത് പുനപരിശോധിക്കണമെന്ന് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു . മെഹറൂഫ് അനുനയ ശ്രമമാണ് നടത്തിയത്. സമരത്തിന്റെ മറവിൽ മുതലെടുപ്പ് നടന്നു എന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തില്‍ കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ 16 പോലീസുകാർക്കും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തില്‍ പങ്കെടുത്ത നിരവധിപേർക്ക് പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *