ഗസ്സയിലെ വംശഹത്യക്ക് കൂട്ട് ഇന്ത്യൻ വ്യവസായ ഭീമൻ ടാറ്റ ഗ്രൂപ്പ് – റിപ്പോർട്ട്
ന്യൂഡൽഹി:ഗസ്സയിലെ ജനങ്ങൾക്ക് നേരെ പ്രയോഗിക്കാൻ ഇസ്റാഈൽന് ആയുധങ്ങൾ നൽകി സഹായിച്ചവരിൽ ഇന്ത്യന്‍ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പ് ഉൾപ്പെടുന്ന റിപ്പോർട്ട് പുറത്ത്
ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇവർ ചെയ്യുന്നതെന്ന് ഗവേഷണ റിപോര്‍ട്ട്.
ടാറ്റ ഗ്രൂപ്പ് തങ്ങളുടെ പ്രതിരോധ, സാങ്കേതിക പങ്കാളിത്തങ്ങളിലൂടെ ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ സഹായിക്കുകയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ‘അധിനിവേശ ശില്പികള്‍: ടാറ്റ ഗ്രൂപ്പ്, ഇന്ത്യന്‍ മൂലധനം, ഇന്ത്യ-ഇസ്രായേല്‍ സഖ്യം’ എന്ന റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഗസയിലും ലെബ്‌നാനിലും ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്ന എഫ്16 യുദ്ധവിമാനങ്ങള്‍ക്കും അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ക്കും വേണ്ടിയുള്ള പ്രധാന ഘടകങ്ങള്‍ നിര്‍മ്മിക്കുന്നത് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ആണെന്ന് റിപോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ബരാക്8 മിസൈലുകള്‍ക്കും അധിനിവേശ വെസ്റ്റ് ബാങ്കില്‍ വിന്യസിച്ചിരിക്കുന്ന കവചിത വാഹനങ്ങള്‍ക്കും വേണ്ടിയുള്ള കമാന്‍ഡ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായി ഈ കമ്പനി സഹകരിക്കുകയും ചെയ്യുന്നു.

