കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ് – മോദി
പറ്റ്ന :ബിഹാറിൽ എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ വലിയ വിജയവുമായി എൻഡിഎ. മഹാസഖ്യത്തിന് വൻ പരാജയം. കോൺഗ്രസ് നാല് സീറ്റിൽ ഒതുങ്ങി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടക്കുന്നത്.
ഇന്നത്തെ കോൺഗ്രസ് എംഎംസി കോൺഗ്രസ് ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ ആയെന്നായിരുന്നു മോദിയുടെ പരിഹാസം. ഇത് ആഘോഷിക്കേണ്ട ദിവസമാണ്. ബിഹാർ ജനത ഓരോ വീട്ടിലും ഇന്ന് മഖാന പായസം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
എൻഡിഎ 208, ഇന്ത്യ സഖ്യം 28 മറ്റുളളവ 7 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. ജെഎസ് പിക്ക് ഒരിടത്തും വിജയിക്കാനായില്ല.2022ൽ 122 സീറ്റുകളായിരുന്നു എൻഡിഎ സഖ്യം നേടിയത്.
നിലവിലെ ട്രെൻഡ് മഹാസഖ്യത്തിന് നിരാശാജനകം എന്നാണ് കോൺഗ്രസ് നേതാവ് അശോക് ഗെഹ് ലോത്ത് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൻഡിഎ വോട്ടർമാർക്ക് പണം വിതരണം ചെയ്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

