മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. വീണ്ടും ഹിയറിങ്ങ് നടത്തണം, മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിൻ്റെ വോട്ട് നീക്കം ചെയ്തതിനെതിരെ ഹൈക്കോടതി.

കൊച്ചി∙ തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട്  ഹൈക്കോടതി.  മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇത്തരം പരാതികളോട് തിരഞ്ഞെടുപ്പു കമ്മിഷൻ വേഗത്തിൽ പ്രതികരിക്കേണ്ടതല്ലേ? വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക വോട്ടർ പട്ടികയിലും അന്തിമ പട്ടികയിലും പേര് ഉണ്ടായിരുന്നുവെന്ന് വൈഷ്ണയുടെ അഭിഭാഷകൻ വാദിച്ചു. ഇതിനിടെയാണ്,  വൈഷ്ണ ആ വിലാസത്തിലെ താമസക്കാരിയല്ലെന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി  പരാതി നൽകുന്നത്. എന്നാൽ ഇതിനൊപ്പം ഒരു രേഖയും സമർപ്പിച്ചിരുന്നില്ല.
തുടർന്ന് ഹിയറിങ്ങിനു വിളിപ്പിച്ചു. എന്നാൽ പരാതിക്കാരൻ ഹാജരാവുകയോ പരാതിക്കടിസ്ഥാനമായ തെളിവുകൾ നൽകുകയോ ചെയ്തില്ല. തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലെല്ലാം ഒരേ വിലാസമാണെന്നു
ഹാജരാക്കിയിട്ടും വോട്ട് നീക്കം ചെയ്ത ന്ന് അവർ വാദിച്ചു.
എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽനിന്നു പേര് നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് കോടതി ആരാഞ്ഞു. 24 വയസ്സുള്ള ഒരു പെൺകുട്ടി മത്സരിക്കാനിറങ്ങുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയമൊക്കെ വേണോ എന്ന് കോടതി വാക്കാൽ ചോദിച്ചു. പേര് നീക്കം ചെയ്തതിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്ന തിരുവനന്തപുരം കോർപറേഷന് ഇതിൽ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *