വർഗീയത ആളി കത്തിക്കാൻ ശ്രമിച്ച ഹൽദ്വാനിയിലെ സംഘ് പരിവാർ പ്രവർത്തകരുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടക്കാൻ സഹായിച്ച സി.സി. ടി.വി. ദൃശ്യങ്ങൾ

ഹൽദ്വാനി: (ഉത്തര ഖണ്ഡ്)
വർഗീയത ആളി കത്തിക്കാൻ ശ്രമിച്ച ഹൽദ്വാനിയിലെ
സംഘ് പരിവാർ പ്രവർത്തകരുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടക്കാൻ സഹായിച്ച സി.സി. ടി.വി. ദൃശ്യങ്ങ നാടിനെ രക്ഷിച്ചു. ബൻഭൂൽപുരയിലെ ഉജലേശ്വർ ക്ഷേത്രത്തിന് സമീപം ഒരു നവജാത പശുക്കിടാവിന്റെ ജഡം കണ്ടെത്തിയതിനെത്തുടർന്ന് വ്യാപിച്ച വിദ്വേഷ പ്രചരണം വർഗീയ ചേരി തിരിവിലേക്ക് വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് അധികൃതർ തകർത്തത്. ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ മുസ്ലീങ്ങൾ മൃഗത്തെ അറുത്തതായി ഹിന്ദുത്വരും ഒരു പ്രാദേശിക ബിജെപി പ്രവർത്തകനും പെട്ടെന്ന് ആരോപിക്കുകയായിരുന്നു. ഇത് പ്രതികാര ആഹ്വാനങ്ങൾക്കും തുടർന്ന് അക്രമങ്ങൾക്കും കാരണമായി, മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടൽ ഇതിനിടെ നശിപ്പിക്കപ്പെട്ടു
സോഷ്യൽ മീഡിയയിൽ കിംവദന്തികൾ ശക്തമായി, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ പ്രചരിപ്പിച്ചു, സംഭവത്തെ മനഃപൂർവമായ വർഗീയ അപമാനമായി ചിത്രീകരിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു, പക്ഷേ കെട്ടിച്ചമച്ച കഥകൾ വളരെ വേഗത്തിൽ പ്രചരിക്കുകയും ഇതിനെ തടയാൻ
ശ്രമം നടക്കുന്നതിനിടെ യാണ് പരിസരത്തെ
സിസിടിവി ദൃശ്യങ്ങളിൽ ഒരു തെരുവ് നായ ക്ഷേത്രത്തിന് സമീപം അവശിഷ്ടങ്ങൾ വലിച്ചിഴയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്
ഇതോടെ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്തവരുടെ വ്യാജ പ്രചരണം പോലീസ് തകർത്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പിന്നീട് സംഭവത്തിന് പിന്നിൽ ഒരു വർഗീയ ലക്ഷ്യവുമില്ലെന്ന് സ്ഥിരീകരിച്ചു.
സി.സി. ടി.വി ദൃശ്യം കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പ്രദേശം കത്തിച്ചാമ്പലാവുമായിരുന്നു എന്ന ആശങ്കയാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *