ജില്ലാ പഞ്ചായത്ത് : യു ഡി എഫ് പന്തീരാങ്കാവ് ഡിവിഷൻ തിരഞ്ഞെടുപ്പ് പര്യടനം.

പെരുമണ്ണ: ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി പി ഭവിതയുടെ തിരഞ്ഞെടുപ്പ് പര്യടനം പാലാഴിയിൽ ഡി സി സി പ്രസിഡണ്ട് കെ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എ ടി ബഷീർ അധ്യക്ഷത വഹിച്ചു. സി എം പി സംസ്ഥാന സെക്രട്ടറി സി എൻ വിജയകൃഷ്ണൻ, ദിനേശ് പെരുമണ്ണ, വിനോദ് മേക്കോത്ത്, എൻ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
ഇന്നലെ രാവിലെ ഒമ്പത് മണിക്ക് പാലാഴിയിൽ നിന്നും ആരംഭിച്ച പര്യടനം ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കോട്ടാഴിതാഴത്ത് സമാപിച്ചു.
സമാപന പൊതു സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. അസീസ് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. കെ പി പ്രകാശൻ, ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ, എ ടി ബഷീർ, വി പി മുഹമ്മദ്‌, വി പി കബീർ, കെ സി രാജേഷ്, കെ അബ്ദുറഹ്മാൻ, എം എ പ്രഭാകരൻ, അഡ്വ. പി ഭവിത, ബബിത വിനോദ്, തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *