പി.എം. ശ്രീ ജോൺ ബ്രിട്ടാസ് ഇടനിലക്കാരൻ തന്നെ… ന്യായീകരിച്ച് മുഖ്യമന്ത്രി.

കൊച്ചി: പിഎം ശ്രീ
പദ്ധതിയി ക്ക് ജോണ്‍ ബ്രിട്ടാസ് ഇട നിലക്കാരനായി നിന്നത് ന്യായീകരിച്ച് മുഖ്യമന്ത്രി. ബ്രിട്ടാസ്ഇടപെട്ടത് സി.പി. എം നേതാവ് എന്ന നിലയിലാണ്.ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
പിണറായി വിജയന്‍. ‘സംസ്ഥാനത്തിന് അർഹതപ്പെട്ടവ നേടിയെക്കാൻ ബാധ്യതപ്പെട്ടവരാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍. എല്ലാ എംപിമാരും ചെയ്യേണ്ടതാണ് ബ്രിട്ടാസ് ചെയ്തത്.പൊതുവായ കാര്യങ്ങളിൽ ഒന്നിച്ച് നിന്ന് പാർലമെന്റ് അംഗങ്ങൾ ശബ്ദമുയർത്തണം. സിപിഎമ്മിന്റെ നേതാവ് എന്ന നിലയിൽ ബ്രിട്ടാസ് ഫലപ്രദമായി ഇടപെട്ടു.മറ്റേതെങ്കിലും തലത്തിലുള്ള ഇടപെടലല്ല ബ്രിട്ടാസ് നടത്തിയത്..’മുഖ്യമന്ത്രി പറഞ്ഞു
പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ചിലര്‍ സുരക്ഷയൊരുക്കുന്നു.ബോധപൂർവമാണ് ചിലരുടെ ഇടപെടൽ. സ്ത്രീപീഡനത്തിന് ജയിലിൽ കിടന്നയാൾ സതീശനൊപ്പമുണ്ട്. അന്ന് അവരെ പുറത്താക്കിയിരുന്നോ? .രാഹുലിന്റെ കാര്യം സമൂഹം നന്നായി ചർച്ചചെയ്തു. നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗീക വൈകൃതക്കാരന്‍റെ നടപടികളാണ്. ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതാണോ ഇത്. അത്തരം ഒരു പൊതുപ്രവർത്തകനെ അപ്പോൾ പുറത്താക്കേണ്ട. കോണ്‍ഗ്രസിന്‍റെ മാതൃകാപരമായ നടപടിയല്ല .രാഹുലിനെതിരെയുള്ള പരാതിയെക്കുറിച്ച് നേതൃത്വം ഇക്കാര്യം നേരത്തെ അറിഞ്ഞുവെന്ന് പറയുന്നു.എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന് പറഞ്ഞ് കാത്തു. ഏതെങ്കിലും ഒരു പാർട്ടിക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയല്ലേ?’ മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *