ദലിത് പ്രസിഡണ്ട് ഭരിച്ച കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കോഴിക്കോട്:
സി.പി. എം ൻ്റെ ദലിത് പ്രസിഡണ്ട് ഭരിച്ച കോഴിക്കോട് ചങ്ങരോത്ത പഞ്ചായത്തില്‍ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയില്‍ 10 പേര്‍ക്കെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്.
എസ്‌സി- എസ്ടി വകുപ്പ് പ്രകാരമാണ് കേസ്. യുഡിഎഫ് പ്രവര്‍ത്തകരുടെ ശുദ്ധികലശത്തെ തള്ളി മുസ്‌ലിം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. തെറ്റായ സന്ദേശം 1 സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഈ പ്രവര്‍ത്തനം കാരണമായിട്ടുണ്ടെങ്കില്‍ അതിനെ തള്ളിക്കളയുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പുണ്യാഹ പ്രവർത്തിക്കെതിരെ ദലിത് ആക്ടിവിസ്റ്റ് ശ്യാം കുമാർ രംഗത്തെത്തിയിരന്നു. ചാതുർവർണ്യത്തിൻ്റെ ബാക്കി പത്രമാണ് ഇത്തരം മനോഭാവം എന്ന് അദ്ദേഹം പറഞ്ഞു.
തിനെതിരെ

