നമസ്‌ക്കരിച്ച് മടങ്ങവെ കുത്തേറ്റ മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ലാ പട്ടേല്‍ മരിച്ചു.

മുംബൈ:അകോള ജില്ലയിലെ പള്ളിക്കരികില്‍ വെച്ച് നമസ്‌ക്കരിച്ച് മടങ്ങവെ കുത്തേറ്റ മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ലാ പട്ടേല്‍ ചികിത്സയിലിരിക്കെ മരിച്ചു
അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു സംഭവം. അകോട്ട് താലൂക്കിലെ മൊഹാലയിലെ ഒരു പള്ളിയില്‍ നിന്നും നമസ്‌ക്കരിച്ച് മടങ്ങവെ പഴയ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ മൂര്‍ച്ചയുള്ള ആയുധം വെച്ച് പട്ടേലിനെ അക്രമിച്ച് കഴുത്തിനും നെഞ്ചിനും പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അകോളയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച്ച പുലര്‍ച്ചയോടെ പട്ടേല്‍ മരിക്കുകയായിരുന്നു.

രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളുമായി പള്ളിയില്‍ നിന്ന് പുറത്തേക്ക് വരുന്ന പട്ടേലിന്റെ ചില വീഡിയോകള്‍ നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ വൈറലായിരുന്നു.സംഭവത്തിന് ശേഷം പൊലീസ് ഫോറന്‍സ് സംഘത്തിന്റെ സഹായത്തോടെ തെളിവുകള്‍ സ്വീകരിച്ചതായും ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ അകോട്ട് താലൂക്കിലെ പനാജ് ഗ്രാമത്തില്‍ നിന്നും പ്രതിയായ ഖാസിക് ഖാന്‍ പട്ടേലിനെ അറസ്റ്റ് ചെയ്തതായും പൊലിസ് സൂപ്രണ്ട് ബി. ചന്ദ്രകാന്ത് റെഡ്ഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *