യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ .

കോഴിക്കോട് : യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞ. എ കെ ബാലൻ ചില കാൽക്കുലേഷനുകൾക്ക് പുറത്ത് പറഞ്ഞതായിരിക്കാം. ഞങ്ങൾ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിൽ പോലും വരില്ല, പിന്നയല്ലേ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഏൽക്കുന്ന പ്രശ്‌നം വരുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

‘യുഡിഎഫ് അധികാരത്തിൽ ഏറുന്ന പ്രശ്‌നമില്ല. പിന്നല്ലേ, ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പ് ഏൽക്കുന്ന പ്രശ്‌നം വരുന്നത്. ചില കണക്കു കൂട്ടലുകളുടെ ഭാഗമായിട്ടാവും എ.കെ.ബാലൻ പറഞ്ഞിട്ടുണ്ടാവുക. വർഗീയതക്ക് എതിരെയുള്ള സിപിഎം നിലപാട് ഉയർത്തിപ്പിടിക്കുന്ന നേതാവാണ് എ.കെ.ബാലൻ ‘ എന്നും അദ്ദേഹം പറഞ്ഞു. എ.കെ ബാലന്റെ പരാമർശത്തിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്നുമായിരുന്നു എ.കെബാലൻ്റെ പ്രസ്താവന. ‘

Leave a Reply

Your email address will not be published. Required fields are marked *