കുതിപ്പ് തുടർന്ന് സ്വർണ്ണം; പവന് 800 രൂപ കൂടി പവന് 1,05,320
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 100 രൂപ കൂടി 13,165 രൂപയിലും പവന് 800 രൂപ കൂടി 1,05,320രൂപയിലുമാണ് വിൽപ്പന നടക്കുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കൂടി 10,820 രൂപ, 14 കാരറ്റ് 65 രൂപകൂടി 8,430 രൂപ, 9 കാരറ്റ് 40 രൂപ ഉയർന്ന് 5,435 രൂപ എന്നിങ്ങനെയാണ് വില. വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285ലെത്തി.
കഴിഞ്ഞ ഡിസംബറിൽ ഒരുലക്ഷം കടന്ന സ്വർണവില പിന്നീട് കുറഞ്ഞ് പുതുവത്സര ദിനത്തിൽ 99,040 രൂപയായിരുന്നു. ജനുവരി അഞ്ചിന് വീണ്ടും ലക്ഷം കടന്ന് 1,00,760 രൂപയായി. ജനുവരി ഒമ്പത് മുതൽ തുടർച്ചയായി വില ഉയർന്നുകൊണ്ടിരിക്കുകയാണ്.

