ഡാറ്റ തീരും എന്ന് പേടിക്കണ്ട; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി 3300 ജിബി ഡാറ്റ കുറഞ്ഞ നിരക്ക് .

ദില്ലി:ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി പുത്തന്‍ പ്ലാന്‍ പരിചയപ്പെടുത്തി പൊതുമേഖല ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). 50 എംബിപിഎസ് വേഗമുള്ള പ്രതിമാസ ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാനിനാണ് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത്.

3300 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, സുരക്ഷിതമായ ബ്രൗസിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 399 രൂപയാണ് ഈ പ്ലാനിന് ബിഎസ്എന്‍എല്‍ മാസംതോറും ഈടാക്കുന്നത്.

സ്‌പാര്‍ക്ക് പ്ലാനില്‍ ബിഎസ്എന്‍എല്‍ പ്രതിമാസം 3300 ജിബി ഡാറ്റയാണ് ബ്രോഡ്‌ബാന്‍ഡ് വരിക്കാര്‍ക്ക് നല്‍കുന്നത്. ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 50 എംബിപിഎസ് വേഗം ലഭിക്കും. 12 മാസക്കാലത്തേക്കായിരിക്കും ഈ അവതരണ ഓഫര്‍ ലഭിക്കുക

ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാന്‍ ലഭിക്കാന്‍ ഉപയോക്താക്കള്‍ 1800 4444 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘HI’ എന്ന് ടൈപ്പ് ചെയ്‌ത് മെസേജ് അയച്ചാല്‍ മതി. ഇതോടെ ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാന്‍ ആക്റ്റിവാകും.

Leave a Reply

Your email address will not be published. Required fields are marked *