റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.
കണ്ണൂർ:കണ്ണൂരിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു പ്രസംഗത്തിനു ശേഷമാണ് കടന്നപ്പള്ളിക്ക് ക്ഷീണം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്ന് തലക്കറക്കം അനുഭവപ്പെടുകയായിരുന്നുവെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അൽപനേരം വിശ്രമിച്ച ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

