നായർ – ഈഴവ ഐക്യം നടക്കില്ല. നിലപാടിൽ നിന്ന് പിന്മാറി എൻ. എസ്. എസ്

കോട്ടയം:നായർ – ഈഴവ ഐക്യം നടക്കില്ല. നിലപാടിൽ നിന്ന് പിന്മാറ എൻ.എസ്എഎസ്. വെള്ളാപ്പള്ളിയുടെ ഐക്യ ശ്രമങ്ങൾക്ക് തിരിച്ചടിയായി എൻ. എസ്. എസ് നിലപാട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യം പ്രയോഗികമല്ലെന്ന് സൂചിപ്പിച്ചാണ് എൻഎസ്എസ് ഐക്യ ശ്രമങ്ങളിൽ നിന്ന് പിന്മാറിയത്.  മുമ്പ് ഉണ്ടായിട്ടുള്ള ഐക്യ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും വിശദീകരിച്ചുകൊണ്ടാണ് എൻഎസ്എസ് പത്രക്കുറിപ്പ് .
അതെ സമയം തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ചാനലുകളിലൂടെയാണ് അറിഞ്ഞതെന്നുമാണ് എസ്എൻഡിപി പ്രതികരണം. കാര്യങ്ങൾ വിശദമായി അറിഞ്ഞ ശേഷം പ്രതികരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ലെന്നും അതിനാൽ ഇപ്പോൾ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മുമ്പുണ്ടായ ഐക്യശ്രമം പരാജയപ്പെട്ട കാര്യവും വാർത്താക്കുറിപ്പിലുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാടുള്ളതിനാൽ എസ്എൻഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തിൽ വർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാർത്താക്കുറിപ്പിൽ, എസ്എൻഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.ദിവസങ്ങൾക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരൻ നായരും എൻഎസ്എസ്- എസ്എൻഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരൻ നായർ.അതേസമയം, ഐക്യശ്രമത്തെ എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും എതിർക്കുകയായിരുന്നു. എസ്എൻഡിപിയുമായി കൈകോർത്താൽ തെറ്റായ സന്ദേശമാകുമെന്ന് അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. എക്യം സാധ്യമായാൽ സമദൂര നിലപാട് ചോദ്യം ചെയ്യപ്പെടുമെന്നും വിമർശനം ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *