അക്ഷർധാം സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്‌ലിംകളെ ആറ് വർഷത്തിന് ശേഷം മോചിപ്പിച്ചു.

അഹമ്മദബാദ്:അക്ഷർധാം സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്‌ലിംകളെ ആറ് വർഷത്തിന് ശേഷം മോചിപ്പിച്ച അഹമ്മദാബാദ് പോട്ട കോടതി

വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അബ്ദുൽ റഷീദ് സുലൈമാൻ അജ്‌മീരി , മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ് , മുഹമ്മദ് യാസിൻ എന്ന യാസീൻ ഭട്ട് എന്നിവർ മോചനം നേടിയത്. പ്രതികൾക്കെതിരെ സുപ്രീം കോടതി പരിശോധിച്ച് തള്ളിക്കളഞ്ഞതിൽ കൂടുതൽ തെളിവുകളൊന്നും സമർപ്പിക്കാനായിട്ടില്ലെന്ന് പ്രത്യേക പോട്ട കോടതി ജഡ്‌ജി ഹേമംഗ് ആർ റാവൽ നിരീക്ഷിച്ചു.

വിധിയെ സ്വാഗതം ചെയ്‌ത ജംഇയ്യത്തുൽ ഉലമ വിഭാഗം പ്രസിഡണ്ട് മൗലാന അർഷാദ് മദനി പ്രതികളുടെ മോചനം നീതിയുടെ വിജയമാണെന്ന് പ്രഖ്യാപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *