ഗുജറാത്തില്‍ വാഹനാപകടം. മലയാളി അധ്യാപിക മരിച്ചു
അഹമ്മദാബാദ്:ഗുജറാത്തില്‍ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ച . ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസാണ് (41) മരിച്ചത് . ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം
നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു.
ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ മാണ്ഡവി ഗവൺമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

