ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങൾ 15 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം.
കോഴിക്കോട്: ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങൾ
15 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം
നിലവിൽ വഖഫ് സ്ഥാപനങ്ങളുടെ വസ്തുവിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത കോഴിക്കോട്, വയനാട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ കോപ്പികള്‍ ഹാജരാക്കണമെന്നും
കോഴിക്കോട് ഡിവിഷണൽ ഓഫീസർ അറിയിച്ചു.
അപ്‌ലോഡ് ചെയ്ത രേഖകളുടെ കോപ്പികള്‍, എന്നിവ പൂരിപ്പിച്ച മെറ്റാഡാറ്റാ ഫോറം സഹിതം കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ ഹാജരാക്കണമെ
ന്നാണ് ഡിവിഷണല്‍ വഖ്ഫ് ഓഫീസര്‍ അറിയിക്കുന്നത്.
ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടില്ലാത്ത വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്ഥാപന ഭാരവാഹികള്‍ 15 ദിവസത്തിനകം ഉമീദ് പോര്‍ട്ടലില്‍ രജിസട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ സമര്‍പ്പിക്കണമെന്നും ഡിവിഷണല്‍ ഓഫീസര്‍ വ്യക്തമാക്കുന്നു.

