ആത്മീയ സാഗരമായി സമസ്ത സമ്മേളന നഗരി. ഐക്യം ആഹ്വാനം ചെയ്ത് നേതാക്കൾ
കുർണിയ: സമസ്ത നൂറാം വാർഷിക സമ്മേളന നഗരി ആത്മീയ സാഗരമായി
ഇന്ന് രാവിലെ തുടക്കം കുറിച്ച 33,315 അംഗങ്ങളുടെ ക്യാമ്പ് ലോകശ്രദ്ധയിലേക്ക് കടക്കുന്ന ഇസ്ലാമിക സമ്മേളനമായി സമസ്തയുടെ ശതാബ്ദി സംഗമം മാറും.
സമ്മേളനത്തിൽ വിഭാഗീയതകളെ തള്ളിക്കളയാനുള്ള
സന്ദേശവും അത്തരം പ്രവർത്തികളിൽ നിന്ന് പോഷക സംഘടനകൾ വിട്ടു നിൽക്കണമെന്ന ആഹ്വാനവും നേതാക്കൾ നൽകി..
സമ്മേളനം പാസാക്കിയ പ്രമേയത്തിൽ
അക്രമാസക്തരായ ആള്‍ക്കൂട്ടം നടത്തുന്ന വിചാരണകളും | കൊലപാതകങ്ങളും
നടത്തുന്നവർക്ക്
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യം അനുവദിക്കുകയും പൗരന്മാര്ക്കിടയില് മതത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് പറയുകയും ചെയ്യുന്ന ഭരണഘടനയുടെ 25, 15 വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ നിയമവ്യവസ്ഥകളെയും ജനാധിപത്യ നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കിയാണ് ആള്‍ക്കൂട്ട ആക്രമണം. ഇതിനെതിരെ ശക്തമായ നടപടി സമ്മേളനം ആവശ്യപ്പെട്ടു
2024 ജനുവരി 28ന് ബംഗളൂരുവിലാണ് ശതാബ്ദി സമ്മേളനത്തിന് കുണിയ തിരഞ്ഞെടുക്കപ്പെട്ടത്. കുണിയയിൽ പുതുതായി ഉയർന്ന കുണിയ എജുക്കേഷനൽ ട്രസ്റ്റിന്റെ കോളജ് മൈതാനം സമ്മേളനത്തിന് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരുക്കം ആരംഭിച്ചിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ചുവടുതെറ്റാത്ത ചിട്ടകളിലൂടെ കുണിയ ശതാബ്ദി സമ്മേളനത്തിലേക്ക് വളരുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 3133 വളന്റിയർമാരും സമസ്ത ഭാരവാഹികളും നിതാന്ത ജാഗ്രതയോടെ സമ്മേളന നഗരിയിൽ ഒരു വർഷത്തോളം സക്രിയമായി. 300 ഏക്കറോളം വരുന്ന കോളജ് മൈതാനത്തിൽ പന്തലുകൾ ഉയരാൻ തുടങ്ങിയതോടെ പൊതു ജനശ്രദ്ധയേറി. 1000 ബസുകളും ചെറുവാഹനങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങിയത് ചരിത്രമായി. ഉദ്ഘാടന സമ്മേളനത്തിലേക്ക് ശുഭ്രവസ്ത്രധാരികളുടെ അണമുറിയാത്ത പ്രവാഹം കുണിയയെ ഒരു ‘മിന’യാക്കി മാറ്റി. മതസമ്മേളനത്തിനപ്പുറത്ത് എല്ലാ ജാതി, മതസ്ഥർക്കും കൗതുകവും അത്ഭുതവുമായി സമ്മേളനം മാറി.

