4 കുരുന്നുകൾക്ക് പുതുജീവനേകാൻ ആലിൻ ഷെറിൻ; ആംബുലൻസ് തിരുവനന്തപുരത്ത്, എത്തിയത് മൂന്നേകാൽ മണിക്കൂർ കൊണ്ട്

തിരുവനന്തപുരം/ കൊച്ചി∙ ആലിന്‍ ഷെറിന്‍ ഏബ്രഹാം… പത്തു മാസം പ്രായമുള്ള ആ കുഞ്ഞുമാലാഖ ഈ ലോകം വിട്ടു പോയെങ്കിലും നിരവധി കുഞ്ഞുങ്ങളില്‍ പുതുജീവനായി തുടിക്കും. മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുമ്പോള്‍ വാഹനാപകടത്തില്‍പെട്ട് ദിവസങ്ങളോളും ചികിത്സയിലായിരുന്ന ആലിന്‍ പിന്നീട് ഉണര്‍ന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് കടന്നുപോയി. പ്രിയപ്പെട്ടവള്‍ എന്നെന്നേയ്ക്കുമായി വേര്‍പിരിഞ്ഞതിന്റെ തീരാനൊമ്പരത്തിനിടയിലും അവയവദാനമെന്ന മഹാദാനത്തിലേക്ക് കടക്കാന്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കള്‍തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ചരിത്രത്തിന്റെ ഭാഗമാകും.

“രണ്ടു വൃക്കകള്‍ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയായി. അതിനുശേഷം അവയവങ്ങൾ റോഡു മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇടപ്പള്ളി–തൃപ്പൂണിത്തുറ–കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അവയവങ്ങൾ കൊണ്ടുപോകുന്നത് KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലൻസിൽ. ഇന്നു രാത്രി തന്നെ അവയവമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന്
തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കരള്‍ മാറ്റിവയ്ക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്ക് രണ്ടു വൃക്കകളും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *