ചേങ്ങോട്ടുകോണം തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത, വാൻ ബസ്സിലേക്ക് ഇടിച്ചു കയറ്റി
തിരുവനന്തപുരം∙ ചേങ്ങോട്ടുകോണം തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹയെന്നു സ്കൂൾ അധികൃതരുടെ പരാതി. ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സംശയം. സ്കൂൾ വളപ്പിൽ രണ്ട് ബസും ഒരു വാനുമാണ് പാർക്ക് ചെയ്തിരുന്നത്. രണ്ട് ബസുകൾ ഒരു സ്ഥലത്തും വാൻ മറ്റൊരു സ്ഥലത്തുമാണ് പാർക്ക് ചെയ്തിരുന്നത്. തീപിടിച്ചപ്പോൾ, വാൻ ബസുകളോട് ചേർന്ന് കിടക്കുന്ന നിലയിലായിരുന്നു. വാൻ ബസിലേക്ക് ഇടിച്ചു കയറ്റിയശേഷം തീ ഇട്ടു എന്നാണ് സംശയിക്കുന്നത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി രണ്ടേമുക്കാലോടു കൂടിയാണ് സംഭവം. ബസുകളും വാനും പൂര്‍ണമായും കത്തിനശിച്ചു. തീയാളുന്നത് കണ്ട് അയല്‍ക്കാര്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്കൂളിലെ സിസിടിവി പൊലീസ് പരിശോധിച്ചു.

