ടി.പി കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം; ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം. ജ്യോതിബാബുവിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന്ജ്യോതിബാബുവിൻ്റെ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്.

ചൂണ്ടിക്കാട്ടി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതിയുടെ നടപടി. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ട് എന്നുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട്. ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും ഇതേനിലപാടായിരുന്നു. ഇടക്കാല ജാമ്യം നല്‍കരുതെന്ന കെ.കെ രമയുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *