മാപ്പിളപ്പാട്ടിൻ്റെ ഇശൽ ഗായിക വിളയിൽ ഫസീലയുടെ ഓർമകളിൽ വെള്ളിപ്പറമ്പിൽ ഫസീല കോർണർ ഒരുങ്ങുന്നു.
വെള്ളിപ്പറമ്പ് :മലയാളികളുടെ മനസ്സില്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ മഴ പെയ്തിറക്കിയ വിളയില്‍ ഫസീല ക്ക് വിടപറഞ്ഞ നാട്ടിൽ
ഓർമകളുടെ സ്മാരകമുയുരുന്നു.
മലപ്പുറത്തെ വിളയിൽ ഗ്രാമത്തിൽ നിന്നും മാപ്പിളപ്പാട്ടിൻ്റെ ഇശലുകകളുമായെത്തി കോഴിക്കോട്ടെ വെള്ളിപ്പറമ്പിൽ താമസമാക്കിയ ഫസീലയുടെ ഓർമകളിലാണ് നാടിൻ്റെ സ്നേഹ സ്മരണയായി ‘ഫസീല കോർണർ ‘ഒരുങ്ങുന്നത്.
2023 ആഗസ്റ്റ് 12 നാണ് വിളയിൽ ഫസീല വിട പറഞ്ഞത്.
ജനഹൃദയങ്ങളിൽ മാപ്പിള പ്പാട്ടിൻ്റെ ഈണവും താളവും തീർത്ത ഫസീലയെ മറക്കാൻ കഴിയാത്ത ഓർമകളായി നില നിർത്താൻ നാട്ടുകാർ ചേർന്നാണ് വെളളിപ്പറമ്പിലെ ആറാം മൈലിലെ റോഡരുകിൽ പ്രത്യേകം രൂപകല്പന ചെയ്ത സ്മാരകം ഒരുക്കുന്നത്.
പാട്ടും പറച്ചിലുമായി ഇരിക്കാൻ വേദിയും , വ്യായാമത്തിനുള്ള ഇടത്തോടൊപ്പം പാർക്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളിപ്റ്റമ്പിലെ 19-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രവർത്തകർ ചേർന്നാണ് ‘ഫസീല കോർണറി’ന് മുന്നിട്ടിറങ്ങിയത്.പൊതു മരാമത്ത് വകുപ്പിൻ്റെ പുറമ്പോക്ക് ഭൂമിയിൽ പെരുവയൽ പഞ്ചായത്തിൻ്റെ പ്രാഥമിക സഹായത്തോടെ യാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഒക്ടോബർ ആദ്യവാരം ഉദ്ഘാടനം നടക്കുമെന്ന്സംഘാടകർഅറിയിച്ചു.പദ്ധതിയുടെ നടത്തിപ്പിനായി 19-ാം വാർഡ് മെമ്പർ ബിജു ചെയർമാൻ, അഷ്റഫ് കൺവീനർ അബ്ദുൽ ഗഫൂർ ട്രഷർ എന്നിവർ അടങ്ങിയ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

