അങ്കണവാടി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക വിതരണത്തിന് 20 കോടി അനുവദിച്ചു.

തിരുവനന്തപുരം : അങ്കണവാടി ജീവനക്കാരുട’ ദീർഘനാളത്തെ കാത്തിരിപ്പിന് ആശ്വാസമായി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. പെൻഷൻ വിതരണത്തിനായി 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി വർക്കർമാരും ഹെൽപ്പർമാർക്കുമാണ് പണം ലഭിക്കുക . കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലായ പെൻഷൻ വിതരണം ഈ തുക അനുവദിച്ചതോടെ പുനരാരംഭിക്കും.നിലവിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശിക ഈ തുക ഉപയോഗിച്ച് മുൻഗണനാക്രമത്തിൽ ഉടൻ വിതരണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *