AI girlfriend

admin@10vision

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.

കൊച്ചി:എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എസ്ഐആർ നിർത്തിവെക്കണമെന്നാണ് ആവശ്യം. എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മർദത്തിലാക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു. രണ്ട് നടപടിക്രമങ്ങൾക്കും അത്യാവശ്യമായ പരിശീലനം ലഭിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ലഭ്യത കുറവാണ്. ഡിസംബർ 20നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട് . എന്നാൽ എസ്ഐആർ ഒരേസമയം നടത്തേണ്ട അടിയന്തര ആവശ്യം ഇപ്പോഴില്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ മാറ്റിവെക്കാൻ നിർദേശം നൽകണമെന്ന് ഹരജിയിൽ…

Read More

ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ വീണ് മരിച്ച പിക്ക് അപ് വാൻ ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. നഷ്ടപ്പെട്ടത് കുടുംബത്തിൻ്റെ അത്താണി.

ആലപ്പുഴ:ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ വീണ് മരിച്ച പിക്ക് അപ് വാൻ ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബംഅറിയിച്ചതായി സുഹൃത്ത് ജോമോൻ അറിയിച്ചു. ഇനിയൊരാൾക്കും ഇത്തരം ഒരു അപകടം ഉണ്ടാകരുത്. കുടുംബത്തിൻ്റെ ഏകഅത്താണിയെയാണ് നഷ്ടപ്പെട്ടത്. ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല .അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്നും ജോമോൻ പറഞ്ഞു. രാജേഷിന്‍റെ പോസ്റ്റുമോര്‍ട്ടം എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും. ബന്ധുക്കൾ അല്പസമയത്തിനകം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തും. അരൂർ പൊലീസ് ഇൻക്വസ്റ്റ്…

Read More

ആതുര സേവനം നിശ്ചലം. ഡോക്ടർമാരുടെ സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം ചികിത്സ മുടങ്ങി.

തിരുവനന്തപുരം : ആതുര സേവനം നിശ്ചലം. ഡോക്ടർമാരുടെ സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം ചികിത്സ മുടങ്ങ.നിരവധി ആവശ്യങ്ങൾ ഉന്നയിച് കൊണ്ടാണ് സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചത്.. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം. “ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പരിഷ്കരിച്ച ക്ഷാമബദ്ധ കേന്ദ്ര നിരക്കിൽ അനുവദിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങളിൽ തീരുമാനമായിരുന്നില്ല. ധനമന്ത്രിയെ…

Read More

നാട്ടുകാരെ നന്നാക്കാ നിറങ്ങിയ ധ്യാന കേന്ദ്രം ദമ്പതികൾ ജോസഫ് ജീജി മാരിയോ ദമ്പതികള്‍ ഏറ്റുമുട്ടി; കൈയില്‍ കടിച്ചു, മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു പോലീസിൽ പരാതി.

തൃശൂർ :നാട്ടുകാരുടെ കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു നടന്ന ധ്യാന കേന്ദ്രം ദമ്പതികൾ തമ്മിൽ അടി. കുടുംബത്തിൻ്റെ ഐക്യത്തിനായി നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കൗണ്‍സലിങ് നടത്തുന്ന ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരും ദമ്പതികളുമായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലാണ് ഏറ്റുമുട്ടിയത്. മാരിയോ ജോസഫ് തന്റെ കൈയില്‍ കടിച്ചെന്നും മുടിയില്‍ പിടിച്ചു വലിച്ചെന്നും 70000 രൂപ വിലവരുന്ന തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നും ജീജി മാരിയോ പോലീസില്‍ പരാതി നല്‍കി. ഫിലോകാലിയ ഫൗണ്ടേഷന്‍ ധ്യാനകേന്ദ്രമായാണ് ദമ്പതികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്….

Read More

അരൂരിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം  വാൻ ഡ്രൈവർ മരിച്ചു.

ആലപ്പുഴ:അരൂരിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം  വാൻ ഡ്രൈവർ മരിച്ച. ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ​ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം…

Read More

ദുബായ് കണ്ടുവരാൻ യാത്ര തിരിച്ച മിഷാൽ ഇനി നാടിൻ്റെ വിങ്ങുന്ന ഓർമയായി. നാട് കണ്ണീരണിഞ്ഞ് യാത്രയാക്കി..

കുറ്റിക്കാട്ടൂർ/ ദുബായ് : ദുബായ് കാണാൻ കൊതിച്ച് യാത്ര തിരിച്ച മിഷാൽ ഇനി വിങ്ങുന്ന ഓർമയായി. സന്ദർശന വിസയിൽ ദുബായിലെത്തി ആകാശക്കാഴ്ചകൾ ഒപ്പിയെടുക്കാൻ ടെറസിന് മുകളിൽ കയറിയ മിഷാൽ ജീവിതത്തിൻ്റെ അവസാന ചിത്രമാവും അതെന്നു കരുതിയില്ല. കോഴിക്കോട് വെള്ളിപ്പറമ്പ് 6/2 വിരുപ്പിൽ മുനീർ ( വിച്ചി) ആയിശ ദമ്പതികളുടെ ഏക മകൻ  മിഷാൽ മുഹമ്മദ് എന്ന യുവ എൻജിനീയറിങ് വിദ്യാർഥിയുടെ ദാരുണമായ അന്ത്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും കനത്ത ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുബായ് ദെയ്‌റ ഹൂർ അൽ…

Read More

ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല.

ന്യൂഡൽഹി:ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല സ്ഫോടനത്തിൽ സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർവകലാശാല വിസി ഭൂപീന്ദർ കൗർ ആനന്ദ് പ്രസ്താവനയിലൂടെ അറിയിച്ചു. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു. സർവ്വകലാശാലയിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും ജമ്മുകശ്മീർ പൊലീസിന്റെയും പരിശോധന തുടരുന്നതിനിടെയാണ് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് ഫലാഹ് സർവകലാശാല അറിയിച്ചത്. ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. വിദ്യാർഥികളുടെ പരിശീലനത്തിന് മാത്രമാണ് സർവകലാശാല ലാബുകൾ…

Read More

ശിരോവസ്ത്ര വിലക്കേർപ്പെടുത്തിയ .പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർഥി.

കൊച്ചി: ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർഥ. പള്ളുരുത്തി കച്ചേരിപ്പടി വാർഡിലാണ് ജോഷി മത്സരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനില്‍ നിന്നായിരിക്കും ജോഷി മത്സരിക്കുക. കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡ് കൂടിയാണിത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ സ്ഥാനാര്‍ഥിയായാണ് ജോഷി ജനവിധി തേടുന്നത്. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണവുമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംഘടനകളുമായും…

Read More

വാഹന പരിശോധനക്കിടെ 10 കിലോ പിടിച്ചെടുത്ത് ഡാൻസാഫ്.

പന്തീരാങ്കാവ് :(കോഴിക്കോട്) പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയിൽ നിന്ന് പൊലീസ് കഞ്ചാവ് കെട്ടുകൾ പിടിച്ചെടുത്തു. മാമ്പുഴ പാലം നോർത്ത് പന്തീരാങ്കാവിലെ ടോൾ പ്ലാസയ്ക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് പത്തു കിലോയിലേറെ കഞ്ചാവു പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാടിക്കൽ സ്വദേശി തോട്ടുകടവ് വീട്ടിൽ കണ്ണാടിക്കൽ ഷാജി എന്നറിയപ്പെടുന്ന സി.കെ.ഷാജി(45), വാഴക്കാട് സ്വദേശി ചെറുവായൂർ തലേക്കുന്നുമ്മൽ കെ.അബ്ദുൾ കരീം (52) എന്നിവരെ ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും ചേർന്നു പിടികൂടി.ഒഡീഷയിൽ നിന്ന് കോഴിക്കോട്ടേക്കു…

Read More

ഫ്രഷ്കട്ട് സ്ഥാപനത്തിനെതിരെ സമരം നടത്തുന്ന സമരസമിതി ചെയര്‍മാന്‍ ക്രിമിന ലാണെന്നും സമരക്കാര്‍ കുട്ടികളെ മറയാക്കിയാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും പോലീസ് ഹൈക്കോടതിയിൽ.

കോഴിക്കോട്: താമരശേരി മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരം അക്രമാസക്തമായ സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന് പൊലീസ് ഹൈക്കോടതിയില്‍. സമരത്തില്‍ നിരോധിത സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചയാണ്സമരത്തിലുണ്ടായത്. ഇതിന്റെ ഭാഗമായാണ് തീവെപ്പ് അടക്കം നടത്തിയത്. ഈ സംഭവത്തില്‍ നിരോധിത സംഘടനകളുടെ പങ്ക്അന്വേഷിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത് .ഫ്രഷ് കട്ട് സ്ഥാപനത്തിനെതിരെ സമരം നടത്തുന്ന സമരസമിതി ചെയര്‍മാന്‍ ക്രിമിനലാണെന്നും സമരക്കാര്‍ കുട്ടികളെ മറയാക്കിയാണ് സംഘര്‍ഷമുണ്ടാക്കിയതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമരത്തിന് മുമ്പ്…

Read More