ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള ഒരു എസ്‍യുവി കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി:നടൻ ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള ഒരു എസ്‍യുവി കൂടി കസ്റ്റംസ് പിടിച്ചെടുത്ത. ഭൂട്ടാനില്‍ നിന്നും കടത്തികൊണ്ടുവന്ന് വിൽപ്പന നടത്തിയ ഏഴ് കാറുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി റോഡ് വേ കാര്‍സ് കമ്പനിയുടെ പാട്ണർ സെയിന്‍ മര്‍വ അറസ്റ്റിലായി. കളമശ്ശേരി സ്വദേശി എല്‍ദോ പോളില്‍ നിന്നാണ് ദുൽഖറിന്റെ വാഹനം പിടിച്ചെടുത്തത്.

നേരത്തെയും ദുൽഖറിൻ്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിൻ്റെ മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മതിയായ രേഖകളുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നും, വാഹനം പിടിച്ചെടുത്ത കസ്റ്റംസിന്റെ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.

 

Videos
1 Hr ago
അബ്ബാസ് അറാഗ്‌ചി ഇന്ത്യയി�

Leave a Reply

Your email address will not be published. Required fields are marked *