17 വർഷം തടവറക്കുള്ളിൽ കഴിയുന്ന സകരിയയുടെ ഉമ്മയെ പരിചരിക്കാനുള്ള ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി.
ബംഗളുരു: ചെയ്ത കുറ്റം തെളിയിക്കപ്പെടാതെ നീണ്ട 17 വർഷം തടവറക്കുള്ളിൽ കഴിയുന്ന സകരിയ യുടെ ജാമ്യം വിചാരണ കോടതി തള്ളി ബംഗളുരു സ്ഫോടനക്കേസിൽ 17 വർഷത്തിലധികമായി വിചാരണത്തടവിൽ കഴിയുന്ന സകരിയ രോഗബാധിതയായ ഉമ്മയെ പരിചരിക്കാൻ നൽകിയ ജാമ്യാപേക്ഷയാണ് ബംഗളൂരുവിലെ പ്രത്യേക കോടതി തളിയത് ശുചിമുറിയിൽതെന്നി വീണ് ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്ത ഉമ്മയുടെ പരിചരണത്തിനായി 15 ദിവസത്തേക്കാണ് സകരിയ ജാമ്യം തേടിയിരുന്നത്. മകനെ അകാരണമായി ജയിലിലടിച്ചതിനെതിരെ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനടുത്തായി പോരാടുകയാണ് വയോധികയായ…

