സൂഫി സംഗീതം; മരുമകളെ തള്ളാതെയും കൊള്ളാതെയും ഹുസൈൻ മടവൂർ : സൂഫിസത്തെ എതിർക്കുന്നതിൽ മുജാഹിദുകൾ മാത്രമല്ല കോർപ്പറേറ്റ്സുന്നികളും ഒപ്പമുണ്ടെന്ന് ശബ്നം
കോഴിക്കോട് : സൂഫി ആധ്യാത്മിക പരിപാടി സംഘടിപ്പിച്ച ഫറൂഖ് കോളേജ് അധ്യാപികയും മരുമകളുമായ ശബ്നം നൂർജഹാനെതിരെ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം നിലപാട് തുറന്നുപറഞ്ഞ് ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെൻ്റ് ജനറൽ സെക്രട്ടറിയും ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് (എച്ച്ആർഡിഎഫ് ഡൽഹി) ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ. “നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം” എന്ന വിശുദ്ധ ഖുർആൻ്റെ സന്ദേശങ്ങൾ തൻ്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൻ്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ…

