AI girlfriend

മുൻ മന്ത്രി വി അബ്ദുറഹ് മാന് കുരുക്ക് മുറുകുന്നു. കേസെടുക്കാൻ അനുമതി തേടി വിജിലൻസ്

മലപ്പുറം :അർജന്റീന ടീമിനെയും മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ മുൻമന്ത്രി വി. അബ്ദുറഹ്മാനും പ്രതിപ്പട്ടികയിലേക്ക്. അബ്ദുറഹ്മാൻ അടക്കം മൂന്ന് പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം സർക്കാരിനെ സമീപിച്ചു.

മുൻമന്ത്രി വി. അബ്ദുറഹ്മാൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ എന്നിവർക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടിയത്.

മൂന്ന് പേരെയും പ്രതിചേർത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് എസ്‌ഐടിയുടെ നീക്കം. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡിജിപിയും സർക്കാരിന് ശുപാർശ നൽകിയിരുന്നു.എസ്‌ഐടിയുടെ ശുപാർശയും ഡിജിപിയുടെ റിപ്പോർട്ടും പരിശോധിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *