പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ കൊല്ലപ്പെട്ടു.
സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടു. 52 വയസ്സായിരുന്നു. സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടത്തിൽ കടലിൽ നിന്ന് സുബീനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി അശോക് സിംഗാൽ അനുശോചനമറിയിച്ചു. സുബീൻ ഒരു ഗായകനെന്നതിനപ്പുറം അസമിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഗാനങ്ങളിലൂടെ നമ്മുടെ സംസ്കാരവും വികാരങ്ങളും ലോകത്തിന്‍റെ എല്ലാ കോണിലുമെത്തിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു….

