AI girlfriend

കേരള സേറ്റാറി 2 “സമുദായിക വിഭജനത്തിന് കാരണമാകും. 15 ദിവസ ത്തേക്ക് റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ‘കേരള സ്റ്റോറി 2’ വിന്റെ നാളെത്തേ റിലീസിന് അനുമതി ഇല്ല. സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. കേസിൽ വാദം തുടരുന്നു. ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് റിലീസ് തടഞ്ഞത്. 15 ദിവസത്തേക്കാണ് സ്റ്റേ. സിനിമ സമുദായിക വിഭജനത്തിന് കാരണമാകമെന്നും എതിർപ്പുണ്ടെങ്കിൽ മേൽക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി. സെൻസർ ബോർഡ്‌ സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രദർശനാനുമതി തടയണമെന്ന ഹരജി നേരത്തെ തീർപ്പാക്കണം എന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി….

Read More

കേരള സ്റ്റോറി 2 നിർമാതാക്കൾക്ക് തിരിച്ചടി .വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി.

കൊച്ചി: കേരള സ്റ്റോറി 2 നിർമാതാക്കൾക്ക് തിരിച്ചടി .വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഹരജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുത്. ഹരജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളെയും വാദം കേള്‍ക്കും. മറ്റന്നാളാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ‘കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതിൽ നിർമ്മാതാവ് എതിർപ്പറിയിച്ചു. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെൻസർ ബോർഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദർശനത്തിന്…

Read More

ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി .

ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി 71-ാം വയസ്സായിരുന്നു. റിവെഞ്ച് ഓഫ് ദി നേർഡ്‌സ്, ലിസി മക്ഗുയർ എന്നീ ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായിരുന്നു അദ്ദേഹം. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി തന്നെ അലട്ടിയിരുന്ന ബൈപോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയുമായുള്ള പോരാട്ടത്തിനൊടുവിൽ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ് കുടുംബം ഈ വിവരം പരസ്യമാക്കാൻ തീരുമാനിച്ചത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട പിതാവും മുത്തച്ഛനും സഹോദരനുമായ റോബർട്ട് കരാഡിൻ വിടവാങ്ങിയ വിവരം അങ്ങേയറ്റത്തെ…

Read More

സിനിമയ്ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’; ‘ദ് കേരള സ്റ്റോറി 2’ കാണാൻ ഹൈക്കോടതി ‌

കൊച്ചി ∙ വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ‌നാളെ സിനിമ കണ്ട് വിലയിരുത്തുന്ന കാര്യം ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, ഇന്ന് ഉച്ചകഴിഞ്ഞ് തീരുമാനിക്കും. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിയിൽ ആവശ്യപ്പെട്ടു ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ…

Read More

കേരള സ്റ്റോറി 2 ൻ്റെ പ്രമോഷൻ പരിപാടിയിൽ സിനിമയുടെ പ്രമേയത്തിലുള്ള ‘ലവ് ജിഹാദ്’ഇരകൾ കേരളത്തിൽനിന്ന് ആരുമില്ല, അണി നിരത്തിയത് ഉത്തരേന്ത്യൻ സ്ത്രീകളെ

ന്യൂഡല്‍ഹി: കേരള സ്റ്റോറി 2 ൻ്റെ പ്രമോഷൻ പരിപാടിയിൽ സിനിമയുടെ പ്രമേയത്തിലുള്ള ‘ലവ് ജിഹാദ്’ഇരകൾ കേരളത്തിൽനിന്ന് ആരുമില് അണി നിരത്തിയത് ഉത്തരേന്ത്യൻ സ്ത്രീകളെ .ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോൾ സംഘാടകർ വേദി വിട്ടു ഡൽഹിയിൽ ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെയാണ് സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ച് വിദ്വേഷ സിനിമയായ ‘കേരള സ്റ്റോറി 2’ന്റെ അണിയറക്കാര്‍. കേരളത്തില്‍ വ്യാപകമായി ‘ലവ് ജിഹാദ്’ നടക്കുന്നുവെന്ന് ആരോപിക്കുന്ന സിനിമയുടെ അണിയറക്കാര്‍, പക്ഷേ വേദിയില്‍ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യന്‍ സ്ത്രീകളെ. കേരളത്തില്‍ നിന്ന് ആരംഭിച്ച ‘ലവ്…

Read More

ഹാപ്പി ജേർണി മാ, നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു” നടി ഷക്കീലക്ക് പ്രാർഥനയുമായി സുഹൃത്തുക്കൾ

ചെന്നൈ:നടി ഷക്കീല തന്റെ വലിയൊരു ആഗ്രഹം സഫലമാക്കുന്നതിന്റെ സന്തോഷത്തിലാണ്. ഉംറ നിർവഹിക്കാനായി താരം മക്കയിലേക്ക് തിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പർദയും തട്ടവുമണിഞ്ഞ് വിമാനത്താവളത്തിൽ എത്തിയ ഷക്കീലയുടെ വീഡിയോ സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഹാപ്പി ജേർണി മാ, നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു എന്ന അടിക്കുറിപ്പോടെയാണ് സുഹൃത്തുക്കൾ താരത്തെ യാത്രയാക്കിയത്. പന്ത്രണ്ടോളം സുഹൃത്തുക്കൾ തനിക്ക് ഒപ്പമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്നും ഷക്കീല വീഡിയോയിൽ പറയുന്നുണ്ട്. ആത്മീയ പാതയിലേക്കുള്ള മാറ്റം കഴിഞ്ഞ കുറച്ചു നാളുകളായി…

Read More

ഫാറൂഖ് കോളേജിൽ ചലച്ചിത്ര മേളയ്ക്ക് തുടക്കം

ഫാറൂഖ് കോളേജ്:ഫറോക്ക് ശുചിത്വ ബോധവത്ക്കരണത്തെ സാമൂഹിക ചർച്ചകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന “സ്വച്ഛ ദർപ്പൺ” സംസ്ഥാന എൻ.എസ്.എസ് ചലച്ചിത്രമേളയ്ക്ക് ​ഫാറൂഖ് കോളേജിൽ തുടക്കമായി. നാഷണൽ സർവീസ് സ്കീം കേരള, ലക്ഷദ്വീപ് റീജിയണൽ ഡയറക്ടറേറ്റ്, സംസ്ഥാന എൻ.എസ്.എസ് വിഭാഗം, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് വിഭാഗം എന്നിവ സംയുക്തമായി ഫറൂഖ് കോളേജിലും ഫറൂഖ് ട്രെയിനിംഗ് കോളേജിലുമായാണ് ചലച്ചിത്രമേള നടക്കുന്നത്. പ്രശസ്ത സംവിധായകൻ ജി.പ്രജേഷ് സെൻ ഉദ്ഘാടനം ​ചെയ്തു . കേരള ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ അ​ദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന…

Read More

ജെ.സി.ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി.ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക. മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്‌കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ്. പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.2017ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത്…

Read More

മലയാളിയുടെ സ്വന്തം ശ്രീനിക്ക് നാട് വിട നൽകി.

കൊച്ചി: അഭ്രപാളിയിൽ പച്ചയായ ജീവിതത്തിൻ്റെ ചിരിയും ചിന്തയും പകർന്ന് നാലര പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തിന് വിരാമമിട്ട് വിട പറഞ്ഞ  ശ്രീനിക്ക് നാട് വിട നൽകി. തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ കലാകാരൻ ഇനി ഓർമ. മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് വിട നല്‍കി നാട്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാര ചടങ്ങുകൾ ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം. ആളുകൾ ഒഴുകിയെത്തിയതോടെ പ്രതീക്ഷിച്ചതിലും…

Read More

ലൈംഗികാതിക്രമ കേസിൽ പി ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം.

തിരുവനന്തപുരം:ചലച്ചിത്രപ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതാണ് പ്രധാന വ്യവസ്ഥ. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സമാനമായ കേസുകളിൽ അകപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടപടികൾക്കിടെ ഹോട്ടൽ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം ആറിന് നടന്ന സംഭവത്തിൽ ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നൽകിയ…

Read More