AI girlfriend

ഒരു കാരണവുമില്ലാതെ അൻസിബയെ പ്പോലൊരു കുട്ടി ഇത്ര ധൈര്യത്തോടെ പ്രതികരിക്കില്ലെന്ന് നടൻ കൃഷ്ണ.

താര സംഘടനയായ ‘അമ്മ’യിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയം. വ്യക്തമായ ഒരു കാരണവുമില്ലാതെ അൻസിബയെപ്പോലൊരു കുട്ടി ഇത്ര ധൈര്യത്തോടെ പ്രതികരിക്കില്ലെന്ന് തുറന്നടിക്കുകയാണ് നടൻ കൃഷ്ണ സംഘടനയുടെ നേതൃത്വത്തിൽ മാറ്റം വരണമെന്നും ‘അമ്മ’യ്ക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്നത് വ്യക്തമാണെന്നും താരം പ്രതികരിച്ചു. താനീ ഗ്രൂപ്പിൽ വെറുമൊരു അംഗമാണെന്നും എല്ലാവർഷവും ഉണ്ടാകാറുള്ള മീറ്റിങുകളിൽ പങ്കെടുക്കുകയും എല്ലാവരുമായും സൗഹൃദം പുലർത്തുകയും ചെയ്യാറുണ്ടെന്നും നടൻ പറയുന്നു. അൻസി ടിനുവിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു ഇതിനെ തുടർന്നാണ് കൃഷ്ണയുടെ പരാമർശംഎന്നാൽ കഴിഞ്ഞദിവസങ്ങളിലായി നടക്കുന്ന…

Read More

പരോളിലിറങ്ങി മുങ്ങിയ എമ്പുരാൻ ഉൾപ്പെട്ട സിനിമകളിൽ അഭിനയിച്ച താരം പിടിയിൽ.

ന്യൂഡൽഹി: പരോളിലിറങ്ങി മുങ്ങിയ കൊലപാതകക്കേസ് പ്രതി പിടിയിൽ. എമ്പുരാൻ ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച് ഹേമന്ത് വൈഷ്ണവാണ് 12 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ന​ഗരത്തിൽ ഇയാൾ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 2005-ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഹെമന്ത്. എന്നാൽ 12 വർഷം മുമ്പ് പരോളിൽ ഇറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊലപാതകം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ…

Read More

കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയാണെന്നും പൊലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ്

കൊച്ചി:കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയാണെന്നും പൊലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ ഫർമാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് പൊലീസ് നിർദേശം. ഇതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ…

Read More

കല്ലെറിഞ്ഞോളൂ, എറിഞ്ഞ കല്ലുകളെല്ലാം കൂട്ടിയിട്ട് വില്ലുവണ്ടിയിൽ തലപ്പാവും വെച്ച് വരിക തന്നെ ചെയ്യും”വേടൻ്റെ പാട്ടിന് വിലക്കേർപ്പെടു ത്തിയതി ന്നെതിരെ വേടൻ്റെ സഹോദരൻ.

ആലപ്പുഴ:ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിയിൽ റാപ്പർ വേടന്റെ പാട്ടുകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ “വിയർപ്പ് തുന്നിയിട്ട കുപ്പായം” എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വേടൻ സ്വന്തമാക്കിയിരുന്നു. ഈ ഗാനം ആലപിക്കുന്നതിനാണ് തടസ്സം നേരിട്ടത്. സംഭവത്തിൽ അതിരൂക്ഷമായ പ്രതികരണവുമായി വേടന്റെ സഹോദരൻ ഹരിദാസ് രംഗത്തെത്തി. രാഷ്ട്രീയ കാരണങ്ങളാലാണ് പാട്ടിന് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. “കല്ലെറിഞ്ഞോളൂ, എറിഞ്ഞ കല്ലുകളെല്ലാം കൂട്ടിയിട്ട് വില്ലുവണ്ടിയിൽ തലപ്പാവും വെച്ച് വരിക തന്നെ…

Read More

3 ദിവസം കൊണ്ട് 68 കോടി ആഗോള ഗ്രോസ്; ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പുമായി ആട് 3

കൊച്ചി :റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോൾ ജയസൂര്യ- മിഥുൻ മാനുവൽ തോമസ് ചിത്രം ആട് 3 സ്വന്തമാക്കിയത് 68 കോടി ആഗോള ഗ്രോസ് കളക്ഷൻ. മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് സ്വന്തമാക്കുന്നത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 20 കോടി രൂപക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ആദ്യ രണ്ടു ദിനം…

Read More

എന്നെ വിറകടുപ്പ് കത്തിക്കാൻ നിർബന്ധിക്കരുത്’ എന്ന് പറഞ്ഞവൾ പുകയൂതി അന്നം വേവിക്കുമ്പോൾ; ഹൃദയം തൊടുന്ന കുറിപ്പുമായി പത്മകുമാർ.

സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭനാവസ്ഥയിലായതോടെ ഹോട്ടലുകളും വീടുകളും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പലയിടങ്ങളിലും ഭക്ഷണശാലകൾ അടച്ചുപൂട്ടുന്ന അവസ്ഥയാണുള്ളത്. ഇതിനിടെ നിലവിലെ സാഹചര്യത്തെ പരിഹസിച്ചും ആശങ്ക പ്രകടിപ്പിച്ചും നടനും സംവിധായകനുമായ എം.ബി പത്മകുമാർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. എവിടെയോ കിടക്കുന്ന ഇറാനും ഇസ്രായേലും തമ്മിൽ മിസൈലുകൾ പായിക്കുമ്പോൾ അതിന്റെ പ്രകമ്പനം വന്ന് കൊള്ളുന്നത് നമ്മുടെ അടുക്കളയിലെ ഗ്യാസ് കുറ്റിയിലാണെന്ന് അദ്ദേഹം കുറിച്ചു. ആഗോള രാഷ്ട്രീയത്തിലെ ചലനങ്ങൾ എങ്ങനെയാണ് സാധാരണക്കാരന്റെ നിത്യജീവിതത്തെയും അടുക്കളയെയും ബാധിക്കുന്നത്…

Read More

മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ‘കേരള സ്റ്റോറി 2’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി

കൊച്ചി: മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ‘കേരള സ്റ്റോറി 2’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാത . സിനിമയുടെ ട്രെയിലറിൽ ഇല്ലാത്ത രംഗങ്ങൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലിയാണ് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയത്. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു. സിനിമയില്‍ മുസ്‌ലിം മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതവിദ്വേഷം പടര്‍ത്തുന്ന ചിത്രം ആരംഭിക്കുന്നതിന്…

Read More

ദി കേരള സ്റ്റോറി’ക്ക് അനുമതി നൽകിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശ്രുത് ധർമാധികാരി ഇനി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം:ദി കേരള സ്റ്റോറി’ക്ക് അനുമതി നൽകിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശ്രുത് ധർമാധികാരി ഇനി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ അപ്പീലിൽ വിധി പറയുന്നതിന് മുമ്പ് ഇന്നലെ ചേർന്ന സുപ്രീം കോടതി കൊളീജിയമാണ് സുശ്രുത് അരവിന്ദ് ധർമാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത് തിരുവനന്തപുരം | വിവാദ ചിത്രം ‘ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഏർപ്പെടുത്തിയ സ്റ്റേ റദ്ദാക്കി പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബഞ്ചിലെ…

Read More

ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞ ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സിനിമ പ്രദർശിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി

കൊച്ചി: ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞ ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സിനിമ പ്രദർശിപ്പിക്കാൻ ഹൈകോടതി അനുമതി.ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാണ് അനുമതി നൽകിയത്. നേരത്തെ ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ഹൈ​കോ​ട​തി സിംഗിൾ ബെഞ്ച് 15 ദി​വ​സ​ത്തേ​ക്ക് ത​ട​ഞ്ഞിരുന്നു. ചി​ത്രം ​വെ​ള്ളി​യാ​ഴ്ച പ്ര​ദ​ർ​ശ​ന​ത്തി​ന്​ എ​ത്താ​നി​രി​ക്കു​മ്പോ​ഴാ​ണ്​ ജ​സ്​​റ്റി​സ്​ ബ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി…

Read More

കേരള സേറ്റാറി 2 “സമുദായിക വിഭജനത്തിന് കാരണമാകും. 15 ദിവസ ത്തേക്ക് റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ‘കേരള സ്റ്റോറി 2’ വിന്റെ നാളെത്തേ റിലീസിന് അനുമതി ഇല്ല. സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. കേസിൽ വാദം തുടരുന്നു. ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് റിലീസ് തടഞ്ഞത്. 15 ദിവസത്തേക്കാണ് സ്റ്റേ. സിനിമ സമുദായിക വിഭജനത്തിന് കാരണമാകമെന്നും എതിർപ്പുണ്ടെങ്കിൽ മേൽക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി. സെൻസർ ബോർഡ്‌ സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രദർശനാനുമതി തടയണമെന്ന ഹരജി നേരത്തെ തീർപ്പാക്കണം എന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി….

Read More