മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം; ഓണററി ഡോക്ടറേറ്റ് നൽകി ഗവർണർ.

കോട്ടയം :എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് നൽകി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഡോക്ടറേറ്റ് നൽകിയത്. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി.

ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്. നേരത്തേ, കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ്‌ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *