AI girlfriend

പോളിയും മമിത ബൈജുവും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബിൽ കടന്നു

അടിമുടി ഫൺ മൊമന്‍സുമായി നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’
300 കോടി ക്ലബിൽ കടന്ന
പ്രേക്ഷകപ്രീതിയില്‍ ഉയരങ്ങള്‍ കീഴടക്കിയ മലയാള ചിത്രം വാഴ 2 വിനെ വെട്ടിയാണ് കലക്ഷനിൽ മുന്നിലെത്തിയത്
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ 300 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് ഇതോടെ ബെത്‍ലഹേം. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മലയാള ചിത്രം. എന്നാല്‍ ലോകയെ അപേക്ഷിച്ച് അതിവേഗമായിരുന്നു ബെത്‍ലഹേമിന്‍റെ ബോക്സ് ഓഫീസ് കുതിപ്പ്. ലോകയുടെ ലൈഫ് ടൈം കളക്ഷന്‍ 302- 304 കോടി റേഞ്ചില്‍ ആയിരുന്നുവെങ്കില്‍ ബെത്‍ലഹേം 300 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത് വെറും 23 ദിവസം കൊണ്ടാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് നിലവില്‍ പ്രെഡിക്റ്റ് ചെയ്യാന്‍ സാധിക്കില്ല.

“ചിത്രം 300 കോടി ക്ലബ്ബില്‍ എത്തിയതായി ട്രാക്കര്‍മാര്‍ അറിയിക്കുന്ന സമയത്തും ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് ഇന്നും ഫാസ്റ്റ് ഫില്ലിംഗ് ഷോസ് ഉണ്ട്. വാഴ 2 നെ മറികടന്ന് കഴിഞ്ഞ ദിവസം തന്നെ ചിത്രം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു. ഗിരീഷ് എ ഡിയുടെയും ഭാവന സ്റ്റുഡിയോസിന്‍റെയും നിവിന്‍ പോളിയുടെയും ഫിലിമോഗ്രഫിയിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ്.

വര്‍ഷങ്ങളുടെ ബോക്സ് ഓഫീസ് വരള്‍ച്ചയ്ക്ക് ശേഷം അടുത്തടുത്ത രണ്ട് ഹിറ്റുകള്‍ ലഭിച്ചു എന്നത് നിവിന്‍ പോളിക്ക് വലിയ ആശ്വാസമാവും പകരുക. അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കഴിഞ്ഞ വര്‍ഷം ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായ ആയിരുന്നു. ഇപ്പോഴിതാ മാസങ്ങളുടെ ഇടവേളയ്ക്കിപ്പുറം കരിയറിലെ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍”

Leave a Reply

Your email address will not be published. Required fields are marked *