പന്നിക്ക് വെച്ച കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കർഷകനെ കൃഷിയിടത്തിൽ കണ്ടെത്തി.

മലപ്പുറം:കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം അട്ടാടിപ്പുറത്താണ് സംഭവം. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസാണ് മരണപ്പെട്ടത്. പന്നിക്ക് വേണ്ടി സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നി​ഗമനം.

വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാനായി സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്നാണ് ഷോക്കേറ്റത്. അസീസിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നായി ഒരു പന്നിയെയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ആളൊഴിഞ്ഞ കൃഷിയിടത്തിലാണ് അസീസ് മരിച്ചുകിടന്നത്. അധികം ആളുകളില്ലാത്ത പ്രദേശമായതിനാൽ അസീസ് കിടന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *