രാജ്യത്തിൻ്റെ വ്യവസ്ഥിതിയെ തുറന്നു കാട്ടിയ ജിതു മുണ്ടക്ക് മരിച്ച സഹോദ രിയുടെ തുക ബാങ്ക് കൈമാറി.
യോഞ്ജർ (ഒഡീഷ):കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ രാജ്യത്തിൻ്റെ മനസ്സാക്ഷിയെ വേദനിപ്പിച്ച വീഡിയോയിലെ ജിതു മുണ്ടങ്ക് മരിച്ച സഹോദരിയുടെ ബാങ്കില ബാലൻസ് തുക കൈമാറി. സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ ജിതു മുണ്ടക്ക് ഒഡീഷ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച കിയോഞ്ജർ ജില്ലയിലെ ഡയാനാലി ഗ്രാമത്തിലെത്തി 19300 രൂപ കൈമാറി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗ്രാമവാസികളുടെയും ജന പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് തുക നൽകിയത്. ജില്ല റെഡ് ക്രോസ് ഫണ്ട് 30,000 രൂപയും കൈമാറി.
തുക പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി തിങ്കളാഴ്ചയായിരുന്നു ജിതു മുണ്ട ബാങ്കിലെത്തിയിരുന്നത്. മൂന്നുതവണ ബാങ്കിൽ പോയെങ്കിലും പണം ലഭിച്ചില്ല. അക്കൗണ്ട് ഉടമ നേരിട്ട് എത്തണമെന്നോ അല്ലെങ്കിൽ നിയമപരമായ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നോ ആയിരുന്നു ബാങ്കിന്റെ me നിലപാട്. സങ്കീർണമായ ഈ പ്രക്രിയകൾ മനസ്സിലാക്കാൻ കഴിയാതെ ഓരോ തവണയും അയാൾ നിസ്സഹായനായി മടങ്ങി.

ബാങ്കിന്റെ വരാന്തയിൽ മൃതദേഹം കണ്ട് ഞെട്ടിയ ബ്രാഞ്ച് മാനേജർ ഉടൻ ലോക്കൽ പൊലീസിൽ വിവരമറിയിച്ചു. പോലീസെത്തി മുണ്ടയെhttps://www.facebook.com/share/r/1b826hEYVT/ അനുനയിപ്പിച്ചു മൃതദേഹം എണ്ടും സംസ്കരിക്കുകയായിരുന്നു

