AI girlfriend

താലി കെട്ട് കഴിഞ്ഞിട്ടും വിളമ്പാൻ ഭക്ഷണം എത്തിയില്ല… ഭക്ഷണം നൽകാതെ കാറ്ററിംഗ് ടീം മുങ്ങി .

മുണ്ടക്കയം :താലി കെട്ട് കഴിഞ്ഞിട്ടും വിളമ്പാൻ ഭക്ഷണം എത്തിയില്ല…
ഭക്ഷണം നൽകാതെ കാറ്ററിംഗ് ടീം മുങ്ങി
വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് വാ​​ഗ്ദാനം ചെയ്ത് പണം വാങ്ങിയ കേറ്ററിം​ഗ് സംഘം കടന്നുകളഞ സംഭവം കോട്ടയം മുണ്ടക്കയത്താണ് .
ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം അതിഥികൾക്ക് ഭക്ഷണം നൽകാനാവാതെ വധുവിന്റെ വീട്ടുകാർ‌ വലഞ്ഞു. പണം വാങ്ങി പറ്റിച്ച കേറ്ററിം​ഗ് സംഘത്തിനെതിരെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
മുണ്ടക്കയം ചോറ്റി മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിം​ഗ് സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്. പനയ്ക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായി 1.40 ലക്ഷം രൂപയാണ് നൽകിയത്. 400 ആളുകൾക്കാണ് സദ്യ ബുക്ക് ചെയ്തിരുന്നത്.
ഉച്ചയോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയായിട്ടും ഓഡിറ്റോറിയത്തിൽ എത്തേണ്ടിയിരുന്ന വിവാഹസദ്യ സമയത്ത് എത്തിയിരുന്നല്ലഭക്ഷണം എത്തിക്കാത്തതിനെ തുടർന്ന് കേറ്ററിം​ഗുകാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ വിവാഹവീട്ടുകാർ കടുത്ത സമ്മർദ്ദത്തിലാകുകയും ആശങ്കയിലാവുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *