AI girlfriend

താജ് മഹലിനെതിരെ വിദ്വേഷ സിനിമയുമായി സംഘ് പരിവാർ. താജ്മഹൽ കാണേണ്ടവര്‍ വേഗം കണ്ടോ, വിദ്വേഷത്തിൻ്റെ വെറുപ്പിൽ പ്രണയ കുടീരം ഇനി ഉണ്ടാവില്ല …..

താജ് മഹലിനെതിരെ വിദ്വേഷ സിനിമയുമായി സംഘ് പരിവാർ. താജ്മഹൽ കാണേണ്ടവര്‍ വേഗം കണ്ടോ, വിദ്വേഷത്തിൻ്റെ വെറുപ്പിൽ പ്രണയ കുടീരം ഇനി ഉണ്ടാവില്ല . കാശ്മീർ സ്റ്റോറി, കേരള ഫയൽസ് എന്നീ വിദ്വേഷ സിനിമകൾക്ക് പിറകെ താജ്മഹലിനെതിരെ പ്രൊപ്പഗണ്ട സിനിമയുമായി സംഘപരിവാർ ശക്തികൾ വീണ്ടും രംഗത്ത്. വിദ്വേഷത്തിൻ്റെ ഇടം വ്യാപിപ്പിക്കാൻ ഏറ്റവും പറ്റിയ മാർഗം സിനിമയാണെന്ന് മനസിലാക്കിയ തീവ്ര വലതുപക്ഷക്കാര്‍ അവരുടെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാനുള്ള ഉപകരണമാക്കി സിനിമയെ മാറ്റുന്ന കാലമാണിത്. കശ്മീര്‍ ഫയല്‍സില്‍ ആരംഭിച്ച പ്രൊപ്പഗണ്ട സിനിമകള്‍ ഇന്ത്യന്‍…

Read More

ഓപറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.

കൊച്ചി: ഓപറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ നൽകിയ ഹരജിയിൽ പറയുന്നു. വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിന്റെ ആവശ്യം. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും തനിക്ക് വണ്ടി വിട്ടുകിട്ടണമെന്നും നടൻ കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റംസ് രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനുമുണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തതെന്നും…

Read More

പൊന്നിയിൻ സെൽവൻ-2 സിനിമയിൽ എ.ആർ.റഹ്മാൻ റഹ്‌മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി.

ന്യൂഡെൽഹി:പൊന്നിയിൻ സെൽവൻ-2 സിനിമയിൽ എ.ആർ.റഹ്മാൻ റഹ്‌മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി സിനിമയിലെ ‘വീര രാജ വീര’ എന്ന പാട്ട് ശിവ് സ്തുതി എന്ന ഗാനത്തിന്റെ പകർപ്പാണെന്ന പരാതിയിൽ രണ്ടു കോടി രൂപ കെട്ടിവെക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് സി. ഹരിശങ്കർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. തന്റെ പിതാവ് നാസിർ ഫയീസുദ്ദീൻ ദാഗറും അദ്ദേഹത്തിന്റെ സഹോദരൻ സഹീറുദ്ദീൻ ദാഗറും ചിട്ടപ്പെടുത്തിയ ഗാനമാണ് സിനിമയിൽ…

Read More

ലാല്‍, നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്,’ മമ്മൂട്ടി.

കൊച്ചി: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം. മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ‘ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി താങ്കള്‍ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്….

Read More

നടി ലക്ഷ്മി മേനോന്‍ എവിടെ? യുവാവിനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തർക്കത്തിന്പിന്നാലെ; തിരച്ചില്‍ തുടരുന്നു.

ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിക്കുകയുംചെയ്ത കേസില്‍ നടി ലക്ഷ്മിമേനോനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. കേസില്‍ മൂന്നുപ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും ഈ സംഘത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മിമേനോനെ ഇതുവരെ പിടികൂടാനായിട്ടില്ല. അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍. അതിനിടെ, നടിയും സംഘവും ഐടി ജീവനക്കാരന്റെ കാര്‍ തടയുന്നതിന്റെയും പരാക്രമം കാട്ടുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. “ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരുബാറില്‍വെച്ച് ലക്ഷ്മിമേനോനും സംഘവും ഐടി ജീവനക്കാരനും…

Read More

മമ്മൂട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുപറയുകയാണ് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി.

(Cainimax) നടന്‍ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുപറയുകയാണ് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചുവെന്നും ഇനി മടങ്ങിവരവാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ…

Read More

പ്രാർഥന ഫലം കണ്ടെന്ന് ആരാധകർ, ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹമുത്തം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ.

  കൊച്ചി |മമ്മൂട്ടി ആരോഗ്യംവീണ്ടെടുത്ത് സിനിമയില്‍ സജീവമാവുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മലയാളത്തിന്റെ മഹാനടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. ഒരു പരിപാടിയിലെ വേദിയില്‍ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കമന്റുമായി ആരാധകരെത്തി. ഇന്നത്തെ എഫ്ബി തൂക്കാനുള്ള പോസ്റ്റ് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇരുവരും പരസ്പരം അഭിസംബോധനചെയ്യുന്ന പേരുകള്‍ ഓര്‍മിപ്പിച്ച് ലാലുലിന്റെ ഇച്ചാക്ക, ഹരികൃഷ്ണന്‍സ്, ബിഗ് എംസ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മമ്മൂട്ടിയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച…

Read More

‘എൻ്റെ കുട്ടികൾ എവിടെ പോയാലും മൈക്കും സ്റ്റേജും ഞാൻ മനസ്സിൽ കാണും…’ നവാസിൻ്റെ ഉമ്മയെ സന്ദർശിച്ച സമദാനിയുടെ ഹൃദയം തൊട്ട കുറിപ്പ് വൈറലാകുന്നു..

നവാസിൻ്റവേർപാടിൻ്റെ ഞെട്ടൽ മാറാതെയാണ് പ്രേക്ഷക ലോകം അപ്രതീക്ഷിതമായാണ്കലാഭവൻ നവാസ് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം മൂലം മരിച്ചത്. നവാസ് പോയതോടെ കുടുംബം ആകെ തകർന്ന അവസ്ഥയിലാണ്. നവാസ് ഒപ്പമില്ലാത്ത ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് രഹ്ന പറഞ്ഞ വാക്കുകളാണ് നടനുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ആദ്യം ഓടി വരുന്നത്. നവാസിന്റെ കുടുംബത്തെ സന്ദർശിക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞ ദിവസം ആലുവയിലെ വീട്ടിൽ എം.പി അബ്ദുസമദ് സമദാനി എത്തിയിരുന്നു. നടന്റെ ഉമ്മയുമായും മക്കളുമായും സഹോദരങ്ങളുമായും ഏറെ…

Read More

സംവിധായകൻ നിസാർ അന്തരിച്ചു.

കോട്ടയം:സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി ‘ത്രീ മെൻ ആർമി’ എന്ന ചിത്രം സംവിധാനം ചെയ്തു.   അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്,ഡാൻസ്,ഡാൻസ്, മേരാം നാം…

Read More

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് വനിതകൾ. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായി ശ്വേത മേനോൻ.

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് വനിതകൾ. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായി ശ്വേത മേ. നോൻ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. ജോയിന്റ് സെക്രട്ടറിയായി അൻസിബ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറുപേര്‍ പത്രിക നല്‍കിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ദേവന്‍-ശ്വേതാ മേനോന്‍ മത്സരത്തിന് വഴിതെളിഞ്ഞത് ജനറൽ സെക്രട്ടറി…

Read More