കലക്ഷനിൽ ഹിറ്റായി മലയാള സിനിമ,
മലയാള സിനിമ രംഗത്തെ വിവാദങ്ങൾക്കിടയിലും
റിക്കാർഡ് കലക്ഷൻ നേട്ടവു മായി മലയാള സിനിമ
ഇന്ത്യന്‍ സിനിമാലോകത്തിന് മുന്നില്‍ മലയാളസിനിമയുടെ റേഞ്ച് വ്യക്തമാക്കിയ വര്‍ഷമായിരുന്നു 2024. താരങ്ങളെക്കാള്‍ കണ്ടന്റുകളാണ് പ്രധാനമെന്ന് തെളിയിച്ചപ്പോള്‍ 1000 കോടിക്കടുത്തായിരുന്നു ബോക്‌സ് ഓഫീസ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഹിറ്റുകളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ കളക്ഷന്റെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വലിയ നേട്ടത്തിലേക്കാണ് മലയാള സിനിമ കുതിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഒരു മലയാളസിനിമ 300 കോടി നേടിയതും ഒരേ വര്‍ഷം ഒന്നിലധികം 200 കോടി ചിത്രങ്ങള്‍ ഉണ്ടായതിനും 2025 സാക്ഷ്യം വഹിച്ചു. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ 300 കോടി വേള്‍ഡ്‌വൈഡായി നേടുകയും തുടരുമിനെ തകര്‍ത്ത് ഇന്‍ഡ്‌സ്ട്രി ഹിറ്റായി മാറുകയും ചെയ്തു. കേരളത്തില്‍ നിന്ന് മാത്രം 120 കോടിയാണ് ലോകഃ നേടിയത്.
100 കോടി കളക്ഷന്‍ പോലും നേടാനാകാത്ത താരങ്ങളുള്ളപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി മോഹന്‍ലാല്‍ ചരിത്രം കുറച്ചതും 2025ലായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ഈ വര്‍ഷത്തെ ആദ്യ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ലോകഃ വരുന്നതുവരെ തുടരും മലയാളസിനിമയുടെ ടോപ്പില്‍ സ്ഥാനം പിടിച്ചു. 237 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.
മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ എമ്പുരാനും ബോക്‌സ് ഓഫീസിനെ ശരിക്കും പഞ്ഞിക്കിട്ടു. പ്രീ സെയില്‍ മുതല്‍ ഫൈനല്‍ കളക്ഷന്‍ വരെ പല റെക്കോഡുകളും എമ്പുരാന് മുന്നില്‍ തകര്‍ന്നു. 250 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍. കേരളത്തില്‍ നിന്ന് 86 കോടിയാണ് ചിത്രം നേടിയത്.


