AI girlfriend

അടൂർ ഷഹനയുടെ മരണം: നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ

പത്തനം തിട്ട : അടൂരിൽ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് ഏറെക്കുറെ പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ രക്തം കണ്ടത് മൂക്കിൽ നിന്ന് വന്നതാണ് എന്നുള്ളതും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിക്ക് ഒരു കുട്ടിയുണ്ട്.കാമുകൻ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. ഇവർ തമ്മിലുണ്ടായ തർക്കമാണ്മരണത്തിൽ കലാശിച്ചത്കാമുകനെ പേടിപ്പിക്കാൻ…

Read More

ഷഹനയുടെ മരണം അന്വേഷണം ഊർജിതമാക്കി പോലീസ് , കോണിപ്പടിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് പിടിയിൽ .

  പത്തനംതിട്ട :അടൂർ കോട്ടമുകളിലെ 31 കാരിയായ ഷഹനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. ഇന്നലെ കോണിപ്പടിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഇവരുടെ ഒരു ആൺസുഹൃത്തിനെ പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഷഹനയും ഭർത്താവും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഈ മരണം ഒരു ആത്മഹത്യയല്ലെന്നും, ഇതൊരു കൊലപാതകമാണെന്നുമാണ് ഷഹനയുടെ അമ്മ ശക്തമായി ആരോപിക്കുന്നത്. തൻ്റെ…

Read More

സൂപ്പർ മാർക്കറ്റിൽ കോഴിമുട്ട വാങ്ങാനെ ത്തിയവർ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് വീണയാൾ മരിച്ചു

തിരൂരങ്ങാടി (മലപ്പുറം): സൂപ്പർ മാർക്കറ്റിൽ കോഴിമുട്ട വാങ്ങാനെത്തിയവർ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് വീണയാൾ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ(52) ആണ് മരിച്ചത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത കുന്നത്തുപറമ്പ് സ്വദേശി മാളിയേക്കൽ ലത്തീഫിനെ(33) കോടതി റിമാൻഡ് ചെയ്തു. സൂപ്പർമാർക്കറ്റില്‍നിന്ന്‌ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടിപിടിക്കിടെ റോഡില്‍വീണ്‌ പരിക്കേറ്റ ഫൈസൽ, കോട്ടയ്‌ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം ആറിന്‌ രാത്രിയായിരുന്നു സംഭവം. കുന്നത്തുപറമ്പിലെ സൂപ്പർ മാർക്കറ്റില്‍നിന്ന്‌…

Read More

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും മുസ്‌ലിം സമുദായത്തിനു മെതിരായ അധിക്ഷേപ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു

കൊച്ചി:സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും മുസ്‌ലിം സമുദായത്തിനുമെതിരായ അധിക്ഷേപ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബ. പിഡിപി നേതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തിരുന്നത്. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഇതര മതവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരാതി നല്‍കിയിരുന്നത്. ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണത്തിനായി ജിഫ്രി…

Read More

സെക്യൂരിറ്റി ഗെയ്റ്റിൽ തടഞ്ഞതിനെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പു കാരന്റെ പരാക്രമം.

കോഴിക്കോട്  : സെക്യൂരിറ്റി ഗെയ്റ്റിൽ തടഞ്ഞതിനെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരന്റെ പരാക്രമം ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് കെെ ഞരമ്പ് മുറിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. പാസ് ഇല്ലാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രിക്കുള്ളിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്നാണ് പരാക്രമം നടത്തിയത്.സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാള്‍ ലഹരിയില്‍ ആയിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ ആരോപിച്ചു.ഭാര്യയെ കാണാന്‍ അനുവദിച്ചില്ലെങ്കിൽ കഴുത്ത് മുറിക്കുമെന്നും കൈമുറിക്കുമെന്നും പറഞ്ഞ് ഇയാള്‍ സെക്യൂരിറ്റി ജീവനകാരോട് വാക്കേറ്റം നടത്തിയെന്നും പരാതിയുണ്ട്.

Read More

ഹൃദയം തകർക്കുന്ന ക്രൂരത: ആറ് പേരെ കൊന്ന പോക്സോ കേസ് പ്രതി ഭാര്യയെയും കുഞുങ്ങളെ യുമടക്കം കൊന്നത് ആറ് മിനുറ്റിനുള്ളിൽ.

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പോക്‌സോ കേസ് പ്രതി നടത്തിയ കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജാമ്യത്തിലിറങ്ങിയ 35കാരൻ തീർത്തത് ആറ് പേരുടെ ജീവൻ. താൻ പ്രതിയായ പീഡനക്കേസിലെ ഇരയെയും കുടുംബത്തെയും കൂടാതെ സ്വന്തം ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തി.വെള്ളിയാഴ്ച രാത്രി രംഗറെഡ്ഡി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരയേയും കുടുംബത്തെയും കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി ഭാര്യയേയും മക്കളെയും കൊഴുത്തു ഞെരുക്കി പ്രതി കൊല്ലുകയായിരുന്നു. ഷാബാദ് ടൗണിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയുടെ…

Read More

ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിന് പ്ലസ് വൺ വിദ്യാർഥിയുടെ നെഞ്ചിൽ ചവിട്ടി റാഗിംഗ്

കാസര്‍കോട്: കാസര്‍കോട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക്‌ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമർദ്ദനം. കാസർകോട് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം.നെഞ്ചത്ത് ചവിട്ടി, കാലിലും പരിക്കേറ്റു. പ്ലസ് വൺ വിദ്യാർഥി സൽമാനുൽ ഫാരിസിനെയാണ് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിന ചൊല്ലിയായിരുന്നു മർദ്ദനമെന്ന് പറയുന്നു. വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പ് ഷൂ ഇട്ടതിന് റാഗിങ് ഉണ്ടായിരുന്നു…

Read More

ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; സമയബന്ധിതമായി ഇടപെട്ട് അബോധാവസ്ഥയിലായിരുന്ന യുവതിയുടെ ജീവൻ രക്ഷിച്ച് പൊലീസ്

കോഴിക്കോട്:കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, അവർ മരിച്ചെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്. എന്നാൽ, വിവരം അറിഞ്ഞയുടൻ പൊലീസ് വീട്ടിലെത്തി നടത്തിയ സമയോചിതമായ ഇടപെടലിൽ അബോധാവസ്ഥയിലായിരുന്ന യുവതിയുടെ ജീവൻ രക്ഷിക്കാനായി. കോഴിക്കോട് വെള്ളയിൽ സ്വദേശി സക്കീറാണ് (മത്സ്യത്തൊഴിലാളി) വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സക്കീറും ഭാര്യയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത കുടുംബവഴക്കുണ്ടാവുകയും, ഇതിനിടയിലുണ്ടായ പെട്ടെന്നുള്ള പ്രകോപനത്തിൽ സക്കീർ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. കഴുത്തുഞെരപ്പേറ്റ യുവതി…

Read More

11 കാരിയെ ബലാത്സംഘം ചെയ്ത കൊന്ന സംഭവം; മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം ‘ മൃതദേഹം ഏറ്റു വാങ്ങാതെ മാതാപിതാക്കൾ

കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് മാതാപിതാക്കൾ. പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വരേണ്ടതില്ലെന്നും, താൻ അവനെ അവസാനമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാവ് സന്ധ്യ മൊണ്ടാൽ വ്യക്തമാക്കി.തന്റെ മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്മാണെന്നും, അതിനാൽ അവൻ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മാതാവ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. “അവൻ ചെയ്ത തെറ്റിന് അവൻ ശിക്ഷിക്കപ്പെട്ടു. എനിക്ക് യാതൊരു എതിർപ്പുമില്ല. അവനെ…

Read More

ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ തലക്കടിച്ചു കൊന്നു . സഹപാഠി അറസ്റ്റിൽ

ആലപ്പുഴ:ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു.ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ് ഉപയോഗിച്ച് തലക്കടിച്ച് കൊല്ലുകയായിരുന്നു. കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ഉസ്ബെക്കിസ്ഥാനിൽ അറസ്റ്റിലായി. സാവരിയയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകീട്ടോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും. സാവരിയയും സദറുൽ അനവും സുഹൃത്തുക്കളാണ്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സാവരിയ. പിതാവ് കുവൈത്തിലാണ് ജോലി ചെയ്യുന്നത്. സാവരിയയും സുഹൃത്തായ സദറുൽ അനവും തമ്മില്‍ വഴക്കുണ്ടാകുകയും, തുടര്‍ന്ന് ലാപ് ടോപ് കൊണ്ട്…

Read More