ഇന്നലെ ഞാൻ കാറൽ മാർക്സിനെ കണ്ടു. വെള്ളാപ്പള്ളിയുടെ ചുമലിൽ കൈവെച്ച് ഒച്ചയില്ലാതെ നടന്നുപോകുന്നു. സി.പിഎം നെ നിശിതമായി വിമർശിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ്.

സി.പി.എം നയം മാറ്റത്തിനും സർക്കാരിൻ്റഅയ്യപ്പസംഗമത്തിനെതിരെയും നിശിത വിമർശനവുമായി ഇടത് ചിന്തകനായ ഡോ. ആസാദ്. സിപിഎമ്മിന്റെ സംഘ്പരിവാർ അനുകൂല നിലപാടുകളെയും മുതലാളിത്തവുമായുള്ള കൂട്ടുകൂടലിനെയും വിമർശിച്ചുകൊണ്ടാണ് ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫെയ്സ് ബുക്ക് പോസ്റ്റ് പൂർണ രൂപംഭഗവത് മാനിഫെസ്റ്റോ: ഒരു കമ്യൂണിസ്റ്റ് ഗീത. —————————————–ഇന്നലെ ഞാൻ കാറൽ മാർക്സിനെ കണ്ടു. വെള്ളാപ്പള്ളിയുടെ ചുമലിൽ കൈവെച്ച് ഒച്ചയില്ലാതെ നടന്നുപോകുന്നു ആ പഴയതാടിരോമങ്ങളില്ല. കണ്ണുകളിൽ കനലുകളില്ല. പ്രണയമോ കവിതയോ ഇല്ല. ഈ തെരുവിൽ താൻ വീണുകിടക്കാത്ത ഓടകളില്ലെന്ന്, പണത്തിനിരക്കാത്ത പടിപ്പുരകളില്ലെന്ന് ഉഴുതുമറിക്കാത്ത ചിന്തകളില്ലെന്ന്…

Read More

മെസ്സി മനസ്സിലുണ്ട്… പക്ഷെ അർജൻ്റീന മുറിവേല്പി ച്ചത് ആരാധകരുടെയും മാനവികതയുടെയും ഹൃദയത്തിൽ …

മെസ്സി മനസ്സിലുണ്ട്… പക്ഷെ അർജൻ്റീന മുറിവേല്പി ച്ചത് ആരാധകരുടെയും മാനവികതയുടെയും ഹൃദയത്തിൽ .. അർജൻ്റീനൻ ഫുട്ബാളിൻ്റെ ആരാധക സ്നേഹം അവസാനിക്കുകയാണോ? കാൽപ്പന്തു കളിയുടെ മാന്ത്രികതയിൽ ലോകം കീഴടക്കിയ മെസ്സി ആരാധകർക്കിടയിൽ ആവേശം നിറച്ചപ്പോൾ ഒരു രാജ്യത്തെ തന്നെ നെഞ്ചേറ്റുകയായിരുന്നു ലോകം. പക്ഷെ മെസ്സിയുടെ രാജ്യം ആരാധകരെ മാത്രമല്ല മനുഷ്യ സ്നേഹികളെയും നിരാശപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു. മെസ്സിയുടെ ആരാധകർ കൊണ്ടു നടന്ന അർജൻ്റീനയുടെ കൊടിയും ബ്രാൻ്റും ഇനി ആവേശത്തോടെ കൊണ്ടു നടക്കില്ലന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തീർത്തു പറയുകയാണ് ആരാധകർ….

Read More

ആർ. എസ്. എസ് പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബക്ക് മുന്‍പില്‍ വിളക്ക് കൊളുത്തിയ സിപിഎം നേതാവിനെതിനെതിരെ നടപടി.

കോഴിക്കോട്: ആർ. എസ്. എസ് പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബക്ക് മുന്‍പില്‍ വിളക്ക് കൊളുത്തിയ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപട. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ പ്രമീളക്കെതിരെയാണ് നടപടി. പ്രമീളയെ ലോക്കല് കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ചടങ്ങില്‍ രാജ്യസഭ എം പി സദാനന്ദനെ പ്രമീളയാണ് ആദരിച്ചത്. സെപ്റ്റംബര്‍ മൂന്നിനാണ് ഈ പരിപാടി നടന്നത്. നിര്‍മിച്ച് നല്‍കിയ വീട് കൈമാറുന്ന സേവാഭാരതിയുടെ ചടങ്ങില്‍ വെച്ചാണ് പ്രമീള ഭാരതാംബക്ക് മുന്നില്‍ വിളക്ക് കൊളുത്തിയത്. കൂടാതെ ബിജെപി എംപിയെ ചടങ്ങില്‍…

Read More

രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി അനു പാപ്പച്ചൻ, കല്യാണം കഴിക്കാമെന്ന വ്യാജേന ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ട് തള്ളിപ്പറയുന്ന പരിപാടി ഊളത്തരം .

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരോക്ഷ വിമർശനവുമായി എഴുത്തുകാരി അനു പാപ്പച്ചൻ. കല്യാണം കഴിക്കാമെന്ന വ്യാജേന ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ട് തള്ളിപ്പറയുന്ന പരിപാടി ഊളത്തരമാണെന്ന്അവർ ഫേസ്ബുക്കിൽ കുറിച്ചു. അധികാരത്തിൻ്റെ പ്രിവിലേജുകളും തൻ്റെ ദൃശ്യതയും ഉപയോഗപ്പെടുത്തി ഇരകളെ ചൂഷണം ചെയ്യുമ്പോൾ അത് കുറച്ചു കൂടി ഗൗരവമുള്ള തെറ്റാണെന്നും തൻ്റെ മേൽക്കോയ്മ ഉപയോഗിച്ച് വിധേയപ്പെടുത്തി സെക്ഷ്വൽ പ്ലഷർ നേടാനാണ് അയാൾ ശ്രമിക്കുന്നതെന്നും അനു കൂട്ടിച്ചേർത്തു. നേരത്തെ തന്നെ നേതൃത്വത്തിന് നിരവധി പരാതികൾ കിട്ടിയ ഒരാൾ നിർബാധം അവിടെ…

Read More