ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ; ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം. ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു.
ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ അക്കൗണ്ട് ഇടപാടുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ രാജ്യത്തുടനീളം ക്രമാധീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഫ്രോഡ് കേസുകള്‍ കുറക്കുന്നതിന്റെ ഭാഗമായി, യുപിഐ വഴി അയക്കുന്ന പണം ഒരുമണിക്കൂര്‍ കാലതാമസമെടുത്ത് സ്വീകര്‍ത്താവിലേക്ക് എത്തുന്ന തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നതായാണ് വിവരം. പുതിയ നിര്‍ദേശം നടപ്പിലാക്കുന്നതിന് മുന്നോടിയായി മേയ് 8 വരെ…

