ഖത്തറിൽ കടലിൽ മീൻ പിടിക്കുന്ന തിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു
ഖത്തർ: ഖത്തറിലെ ഇൻലാൻഡ് സീയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ ഇൻലാൻഡ് സീ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യൂ -ജോയമ്മ എന്നിവരുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി….

